---
title: "പാനൂരിൽ സിപിഐഎം സ്തൂപം അടിച്ചു തകർത്തു; പിന്നിൽ ലീഗ് , കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഐഎം ആരോപണം"
english_title: "CPM stupa vandalized in Panur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331331/cpm-stupa-vandalized-in-panur"
published_at: "2025-12-15T22:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69403aed3b1b9_panur.jpg"
keywords: []
---

# പാനൂരിൽ സിപിഐഎം സ്തൂപം അടിച്ചു തകർത്തു; പിന്നിൽ ലീഗ് , കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഐഎം ആരോപണം

> **Lead Summary:** **പാനൂർ: **പാനൂർ കുന്നോത്തുപറമ്പിൽ സിപിഐഎം സ്തൂപം അടിച്ചു തകർത്തു. പാറാട് – കുന്നോത്തുപറമ്പ് റോഡിലെ സ്തൂപമാണ് തകർത്തത്. പാറാട് സർവീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെ സ്തൂപം തകർത്തതായാണ് പരാതി നൽകിയത്.

## Article Content

**പാനൂർ: **പാനൂർ കുന്നോത്തുപറമ്പിൽ സിപിഐഎം സ്തൂപം അടിച്ചു തകർത്തു. പാറാട് – കുന്നോത്തുപറമ്പ് റോഡിലെ സ്തൂപമാണ് തകർത്തത്. പാറാട് സർവീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെ സ്തൂപം തകർത്തതായാണ് പരാതി നൽകിയത്.

പിന്നിൽ ലീഗ് – കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഐഎം ആരോപിച്ചു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. എൽഡിഎഫ് നേതാക്കൾ സ്ഥലം സന്ദർശിച്ചു. സ്ഥാപിച്ചിരുന്ന ‘അരിവാൾ ചുറ്റിക’യുടെ സ്തൂപമാണ് ഒരു വിഭാഗം പ്രവർത്തകർ അടിച്ചു തകർത്തത്. പ്രകടനത്തിനിടയിൽ ലീഗ് പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യങ്ങൾ വിളിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.

സ്ഥലത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. തകർത്ത സ്തൂപം പുനഃസ്ഥാപിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മറുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331331/cpm-stupa-vandalized-in-panur)