---
title: "കെ എസ് ആർ ടി സി ബസ് വീൽ ഊരിത്തെറിച്ച് നിയന്ത്രണം വിട്ടു; ഡിവൈഡറിൽ ഇടിച്ചതിനാൽ അപകടം ഒഴിവായി"
english_title: "KSRTC bus loses control after wheel comes off; accident avoided by hitting divider"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331326/ksrtc-bus-loses-control-after-wheel-comes-off-accident-avoided-by-hitting-divider-new"
published_at: "2025-12-15T21:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69403209c816c_ksrtcbus.jpg"
keywords: []
---

# കെ എസ് ആർ ടി സി ബസ് വീൽ ഊരിത്തെറിച്ച് നിയന്ത്രണം വിട്ടു; ഡിവൈഡറിൽ ഇടിച്ചതിനാൽ അപകടം ഒഴിവായി

> **Lead Summary:** **അമ്പലപ്പുഴ:** അമ്പലപ്പുഴയിൽ കെ എസ് ആർ ടി സി ബസിന്റെ വീൽ ഊരിത്തെറിച്ച് നിയന്ത്രണം തെറ്റി. ഇന്ന് പകൽ 11 മണിയോടെയാണ് സംഭവം. നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

## Article Content

**അമ്പലപ്പുഴ:** അമ്പലപ്പുഴയിൽ കെ എസ് ആർ ടി സി ബസിന്റെ വീൽ ഊരിത്തെറിച്ച് നിയന്ത്രണം തെറ്റി. ഇന്ന് പകൽ 11 മണിയോടെയാണ് സംഭവം. നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

തെക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. പ്ലൈറ്റ് ഒടിഞ്ഞതിനെത്തുടർന്ന് ബസിന്റെ മുൻ ചക്രം ഊരിപ്പോവുകയായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഈ സമയം എസ് എൻ കവലയിലെ കഞ്ഞിപ്പാടം റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനായി നിരവധി വാഹനങ്ങൾ എത്തിയിരുന്നതിനാൽ, ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331326/ksrtc-bus-loses-control-after-wheel-comes-off-accident-avoided-by-hitting-divider-new)