---
title: "ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു: രണ്ട് മരണം,  കുട്ടിയുടെ നില ​ഗുരുതരം  "
english_title: "Pilgrims' vehicle meets with accident: Two dead, child in critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331317/pilgrims-vehicle-meets-with-accident-two-dead-child-in-critical-condition"
published_at: "2025-12-15T20:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69401eb1330cb_accident.jpg"
keywords: []
---

# ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു: രണ്ട് മരണം,  കുട്ടിയുടെ നില ​ഗുരുതരം  

> **Lead Summary:** കൊല്ലം: കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം. നിലമേൽ വാഴോടാണ് സംഭവം. 

## Article Content

കൊല്ലം: കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം. നിലമേൽ വാഴോടാണ് സംഭവം. 

കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് മരിച്ചത്. കാറിൽ ഇവരോടൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ നില ​ഗുരുതരമാണ്. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331317/pilgrims-vehicle-meets-with-accident-two-dead-child-in-critical-condition)