---
title: "'കേരള രാഷ്ട്രീയം മാറുന്നു, തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തില്‍ സന്തോഷം', പാര്‍ലമെന്റില്‍ ജിലേബി നല്‍കി സുരേഷ് ഗോപി"
english_title: "SureshGopi shares happiness over BJP's performance in Kerala's local body elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331295/sureshgopi-shares-happiness-over-bjps-performance-in-keralas-local-body-elections"
published_at: "2025-12-15T17:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ff48543b15_sureshgo[pi.jpg"
keywords: []
---

# 'കേരള രാഷ്ട്രീയം മാറുന്നു, തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തില്‍ സന്തോഷം', പാര്‍ലമെന്റില്‍ ജിലേബി നല്‍കി സുരേഷ് ഗോപി

> **Lead Summary:** **ന്യൂഡല്‍ഹി: **കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി എംപി. ഇരുസഭകളിലേയും എംപിമാര്‍ക്ക് ജിലേബി നല്‍കിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവെച്ചത്. കേരള രാഷ്ട്രീയം മാറുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

## Article Content

**ന്യൂഡല്‍ഹി: **കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി എംപി. ഇരുസഭകളിലേയും എംപിമാര്‍ക്ക് ജിലേബി നല്‍കിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവെച്ചത്. കേരള രാഷ്ട്രീയം മാറുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

തിരുവനന്തപുരം കോര്‍പറേഷന്‍ അടക്കം പിടിച്ചെടുത്ത് വലിയ മുന്നേറ്റമാണ് ഇത്തവണ ബിജെപി കേരളത്തില്‍ കാഴ്ചവെച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ പ്രകടനം കാഴ്ചവയ്ക്കാനാകും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി ഘടകം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331295/sureshgopi-shares-happiness-over-bjps-performance-in-keralas-local-body-elections)