---
title: "ചാടി ചാടി എങ്ങോട്ടാ ....?  പവന് 99,000 ത്തിന് മുകളിൽ...!  ഇന്ന് രണ്ടാമതും കുതിച്ചുയർന്ന് സ്വർണവില "
english_title: "Today's gold price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331283/todays-gold-price"
published_at: "2025-12-15T16:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fe432d3e0f_gold.jpg"
keywords: []
---

# ചാടി ചാടി എങ്ങോട്ടാ ....?  പവന് 99,000 ത്തിന് മുകളിൽ...!  ഇന്ന് രണ്ടാമതും കുതിച്ചുയർന്ന് സ്വർണവില 

> **Lead Summary:** കൊച്ചി: എങ്ങോട്ടാ ഈ പോക്ക് ...? കേരളത്തിൽ സ്വർണവില ഇന്ന് രണ്ടുതവണ കുതിച്ചുയർന്നു ലക്ഷത്തിന് തൊട്ടരികിലെത്തി.

## Article Content

കൊച്ചി: എങ്ങോട്ടാ ഈ പോക്ക് ...? കേരളത്തിൽ സ്വർണവില ഇന്ന് രണ്ടുതവണ കുതിച്ചുയർന്നു ലക്ഷത്തിന് തൊട്ടരികിലെത്തി.

രാവിലെ റെക്കോഡ് ഭേദിച്ച വില ഉച്ചക്ക് വീണ്ടും കൂടിയതോടെ ഇന്ന് രണ്ട് തവണയാണ് പുതിയ റെക്കോഡിട്ടത്. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി.

ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ചിരുന്നു. 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്റെ വില രാവിലെ 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു. ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331283/todays-gold-price)