---
title: "നിയമം ലംഘിച്ച് പോലീസ്...:  കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു,  പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു"
english_title: "Police register case against policeman for drunk driving in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331223/police-register-case-against-policeman-for-drunk-driving-in-kannur"
published_at: "2025-12-15T12:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fad5f82531_police.jpg"
keywords: []
---

# നിയമം ലംഘിച്ച് പോലീസ്...:  കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു,  പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331223/police-register-case-against-policeman-for-drunk-driving-in-kannur)