---
title: "‘തരൂരിനും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുള്ളില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രം, ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കോണ്‍ഗ്രസിനാവുന്നില്ല’ - ശശി തരൂര്‍"
english_title: "shashi tharoor shares post highlighting two ideological currents within congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331211/shashi-tharoor-shares-post-highlighting-two-ideological-currents-within-congress"
published_at: "2025-12-15T11:18:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fa1f154c06_shashi_tharoor.jpg"
keywords: []
---

# ‘തരൂരിനും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുള്ളില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രം, ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കോണ്‍ഗ്രസിനാവുന്നില്ല’ - ശശി തരൂര്‍

> **Lead Summary:** **** കോൺഗ്രസ്സിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ. തരൂരിനും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുള്ളില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രമാണുള്ളതെന്നും വ്യത്യസ്ത ആശയങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കോണ്‍ഗ്രസിനാവുന്നില്ലെന്ന് അദ്ദേഹം തൻ്റെ എക്സ് പോസ്റ്റില്‍ മറ്റൊരാളുടെ നിരൂപണം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

## Article Content

**** കോൺഗ്രസ്സിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ. തരൂരിനും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുള്ളില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രമാണുള്ളതെന്നും വ്യത്യസ്ത ആശയങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കോണ്‍ഗ്രസിനാവുന്നില്ലെന്ന് അദ്ദേഹം തൻ്റെ എക്സ് പോസ്റ്റില്‍ മറ്റൊരാളുടെ നിരൂപണം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിനെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കാത്തതാണ് കോൺഗ്രസിന്റെ പ്രശ്മെന്നും പോസ്റ്റിൽ ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിവിത സമീർ എന്നയാളുടെ പോസ്റ്റാണ് തരൂർ പങ്കുവെച്ചത്. ആ നിരൂപണം ശരിയാണെന്നും ഈ നിരൂപണത്തിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന യാഥാര്‍ഥ്യത്തിൻ്റെ പ്രതിഫലനമാണെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ പറയുന്നു. നിരൂപണം യാഥാർത്ഥ്യത്തെ ചൂണ്ടിക്കാണിക്കുന്നു എന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331211/shashi-tharoor-shares-post-highlighting-two-ideological-currents-within-congress)