---
title: " ഇനി സ്വല്പം ഭക്തിയാവാം ...! സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; പിന്നാലെ പാഞ്ഞ് പൊലീസ് സംഘം"
english_title: "RahulMangkootathil went to visit the temple on a scooter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331203/rahulmangkootathil-went-to-visit-the-temple-on-a-scooter-new"
published_at: "2025-12-15T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f9bcb8b909_rahul.jpg"
keywords: []
---

#  ഇനി സ്വല്പം ഭക്തിയാവാം ...! സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; പിന്നാലെ പാഞ്ഞ് പൊലീസ് സംഘം

> **Lead Summary:** **പത്തനംതിട്ട: **അടൂർ മുണ്ടപ്പള്ളിയിൽ സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു.

## Article Content

**പത്തനംതിട്ട: **അടൂർ മുണ്ടപ്പള്ളിയിൽ സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു.

ഇന്നലെയാണ് അടൂരിലെ വീട്ടിൽ രാഹുലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുൽ വീട്ടിലെത്തിയത്. തുടർന്ന് ഇന്ന് രാവിലെ രാഹുൽ സ്കൂട്ടറിൽ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു.

ഇതോടെ കാവലിലുള്ള പൊലീസ് സംഘം രാഹുലിൻ്റെ പിറകെ പാഞ്ഞെത്തി. ഷാഡോ പൊലീസ് സംഘമാണ് രാഹുലിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്.

രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നു എന്ന് നിരീക്ഷിക്കാനുള്ള നിർദ്ദേശം ലഭിച്ചതിനാൽ പൊലീസ് സംഘം രാഹുലിൻ്റെ പിറകെ പോവുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു.

അതേസമയം, ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അന്വേഷണസംഘം ഇതുവരെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും കോടതി തീരുമാനം വരട്ടെയെന്നും രാഹുൽ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331203/rahulmangkootathil-went-to-visit-the-temple-on-a-scooter-new)