---
title: "ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു; ആക്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം "
english_title: "BJP worker stabbed in Irinjalakuda"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331166/bjp-worker-stabbed-in-irinjalakuda"
published_at: "2025-12-15T08:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f7ad3b5b63_thirsr.jpg"
keywords: []
---

# ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു; ആക്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം 

> **Lead Summary:** **തൃശൂര്‍ : ** ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. കാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് അയ്യര് വീട്ടില്‍ വിഷ്ണുവിന് കുത്തേറ്റത്.

## Article Content

**തൃശൂര്‍ : ** ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. കാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് അയ്യര് വീട്ടില്‍ വിഷ്ണുവിന് കുത്തേറ്റത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുരുതര പരുക്കേറ്റ വിഷ്ണു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്. പ്രകടനമായി പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുമായി സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി സംഘർഷം നടന്നിരുന്നു.

പിന്നാലെ പൊലീസും നേതാക്കളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീട് പ്രകനടം പുല്ലത്തറ ഹെല്‍ത്ത് സെന്ററിന് സമീപമെത്തിയപ്പോള്‍ പ്രകടനമായി റോഡിലൂടെ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ബൈക്കുകളില്‍ എത്തിയ ഒരു സംഘം യുവാക്കള്‍ കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷ്ണുവിന് കുത്തേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331166/bjp-worker-stabbed-in-irinjalakuda)