---
title: "വയസ്സാംകാലത്ത് ....! അഞ്ചുവയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് വയോധികൻ പിടിയിൽ"
english_title: "Elderly man arrested for sexual assault in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331146/elderly-man-arrested-for-sexual-assault-in-kollam"
published_at: "2025-12-14T21:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ee6b4c5bc6_kollam.jpg"
keywords: []
---

# വയസ്സാംകാലത്ത് ....! അഞ്ചുവയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് വയോധികൻ പിടിയിൽ

> **Lead Summary:** **കൊല്ലം: **അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി ആണ് പിടിയിലായത്.

## Article Content

**കൊല്ലം: **അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി ആണ് പിടിയിലായത്.

വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഒരു മാസം മുമ്പു നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.

ഉടൻ തന്നെ വീട്ടുകാർ കടക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331146/elderly-man-arrested-for-sexual-assault-in-kollam)