---
title: "തിരുവനന്തപുരം കോർപ്പറേഷൻ വികസനത്തിനായി ബ്ലൂ പ്രിന്റ് തയ്യാറാക്കും - രാജീവ് ചന്ദ്രശേഖർ"
english_title: "Rajeev Chandrasekharan, will prepare a blue print for the development of the corporation, Thiruvananthapuram, BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331145/rajeev-chandrasekharan-will-prepare-a-blue-print-for-the-development-of-the-corporation-thiruvananthapuram-bjp-NEW"
published_at: "2025-12-14T21:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ee86b4a51a_RAJIV1.jpg"
keywords: []
---

# തിരുവനന്തപുരം കോർപ്പറേഷൻ വികസനത്തിനായി ബ്ലൂ പ്രിന്റ് തയ്യാറാക്കും - രാജീവ് ചന്ദ്രശേഖർ

> **Lead Summary:** തിരുവനന്തപുരം കോർപ്പറേഷന്റെ വികസനത്തിനായി ബ്ലൂ പ്രിന്റ് തയ്യാറാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 45 ദിവസത്തിനകം തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കും. നടക്കാത്ത കാര്യങ്ങൾ നടക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

## Article Content

തിരുവനന്തപുരം കോർപ്പറേഷന്റെ വികസനത്തിനായി ബ്ലൂ പ്രിന്റ് തയ്യാറാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 45 ദിവസത്തിനകം തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കും. നടക്കാത്ത കാര്യങ്ങൾ നടക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പറഞ്ഞതെല്ലാം ചെയ്യും. ചെയ്യാന്‍ കഴിയുന്നത് മാത്രമേ പറയുകയും ഉള്ളൂ എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നല്ല പിന്തുണയാണ് ലഭിച്ചത്. വികസന തിരുവനന്തപുരം എന്ന ബിജെപിയുടെ കാഴ്ചപ്പാട് ജനം സ്വീകരിച്ചു. അതാണ് തിരഞ്ഞെടുപ്പിലെ ഫലത്തില്‍ പ്രതിഫലിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കോർപറേഷനിലെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു.

കേരളത്തിലെ ആദ്യത്തെ ബി.ജെ.പി മേയറെ തീരുമാനിക്കാൻ ബിജെപി സംസ്ഥാന നേതൃതലത്തിൽ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിൻറെ തീരുമാന നിർണായകമാകും. ആർ.എസ്.എസിന്റെ അഭിപ്രായം കൂടി തേടി ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം.കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് രണ്ടു സ്വതന്ത്രൻമാരുടെ പിന്തുണ നിർണ്ണായകമാണ്. അതേസമയം തിരുവനന്തപുരത്തെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭ സ്ഥാനാർഥി ചർച്ചകളിലേക്കും ബിജെപി കടന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331145/rajeev-chandrasekharan-will-prepare-a-blue-print-for-the-development-of-the-corporation-thiruvananthapuram-bjp-NEW)