---
title: "ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം "
english_title: "Kozhikode native died tragically after suffering a heart attack while climbing Sabarimala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331139/kozhikode-native-died-tragically-after-suffering-a-heart-attack-while-climbing-sabarimala"
published_at: "2025-12-14T20:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ed81638505_shabarimala.jpg"
keywords: []
---

# ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം 

> **Lead Summary:** **പത്തനംതിട്ട: ** ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി വലിയപള്ളി മഠത്തില്‍ വീട്ടില്‍ വിനോദ് ആണ് മരിച്ചത്.

## Article Content

**പത്തനംതിട്ട: ** ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി വലിയപള്ളി മഠത്തില്‍ വീട്ടില്‍ വിനോദ് ആണ് മരിച്ചത്.

അപ്പാച്ചിമേട് ഭാഗത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് പമ്പ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ ഈ സീസണില്‍ മല കയറ്റത്തിനിടെ മരിച്ചവരുടെ എണ്ണം 19 ആയി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331139/kozhikode-native-died-tragically-after-suffering-a-heart-attack-while-climbing-sabarimala)