---
title: "'നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വൈകിപ്പിച്ചത് ഞാൻ, ഇന്ന് ഓർക്കുമ്പോൾ അത് വേണ്ടായിരുന്നുവെന്ന് തോന്നി' -ഭാര്യ ഷീബ"
english_title: "Actress attack case, director BalachandraKumar's revelation, wife responds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331124/actress-attack-case-director-balachandrakumars-revelation-wife-responds"
published_at: "2025-12-14T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ea046003ad_bls.jpg"
keywords: []
---

# 'നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വൈകിപ്പിച്ചത് ഞാൻ, ഇന്ന് ഓർക്കുമ്പോൾ അത് വേണ്ടായിരുന്നുവെന്ന് തോന്നി' -ഭാര്യ ഷീബ

> **Lead Summary:** **തിരുവനന്തപുരം: ** നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വൈകാൻ കാരണക്കാരി താനാണെന്ന് ഭാര്യ.

## Article Content

**തിരുവനന്തപുരം: ** നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വൈകാൻ കാരണക്കാരി താനാണെന്ന് ഭാര്യ.

അദ്ദേഹത്തിന്റെ കാല് പിടിച്ച് പറഞ്ഞിരുന്നു. ഇന്ന് ഓർക്കുമ്പോൾ അത് വേണ്ടായിരുന്നുവെന്ന് തോന്നി. ജീവൻ നഷ്ടപ്പെടും എന്ന് ഉറപ്പിച്ചായിരുന്നു അദ്ദേഹം പോരാട്ടത്തിനിറങ്ങിയതെന്നും ഭാര്യ ഷീബ പറഞ്ഞു. ഐഎഫ്എഫ്‌കെ വേദിയിലെ അവൾക്കൊപ്പമെന്ന ഐക്യദാർഢ്യ സദസിലായിരുന്നു ഷീബയുടെ പ്രതികരണം.

'മൂന്നാമത്തെ ട്രയൽ കഴിഞ്ഞ് പുറത്തിറങ്ങിയ ബാലചന്ദ്രകുമാർ തന്നെ വിളിച്ച് നടിക്ക് കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് പറഞ്ഞു. അതു തന്നെയാണ് ഇപ്പോൾ സംഭവിച്ചത്. കോടതിയിൽ നിന്ന് ആ കുട്ടിക്ക് നീതി ലഭിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

പ്രതിയെന്ന് പറയുന്ന വ്യക്തിക്കൊപ്പം ഏഴു വർഷത്തോളം ബാലു ഉണ്ടായിരുന്നതിനാൽ തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. ജീവൻ നഷ്ടമാകുമെന്ന് അറിഞ്ഞിട്ടുതന്നെയാണ് അദ്ദേഹം ഈ കേസുമായി മുന്നോട്ടുപോയത്.

എന്തുകൊണ്ട് ഇത്രയും കാലത്തിനു ശേഷം വെളിപ്പെടുത്തി എന്ന് പലരും ചോദച്ചു. അതിന് കാരണം ഞാനാണ്. ഞാനാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. അദ്ദേഹത്തിന്റെ കാല് പിടിച്ച് കരഞ്ഞ് വൈകിപ്പിച്ചതാണ്. എന്നാൽ അത് പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു' ഷീബ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331124/actress-attack-case-director-balachandrakumars-revelation-wife-responds)