---
title: "'സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും' - രാഹുൽ ഗാന്ധി"
english_title: "RahulGandhi against Election Commission, alleging vote rigging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331123/rahulgandhi-against-election-commission-alleging-vote-rigging"
published_at: "2025-12-14T16:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e9f337f614_rahul.jpg"
keywords: []
---

# 'സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും' - രാഹുൽ ഗാന്ധി

> **Lead Summary:** **ദില്ലി: ** വോട്ട് ചോരി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ദില്ലിയിലെ കോണ്‍ഗ്രസിന്‍റെ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

## Article Content

**ദില്ലി: ** വോട്ട് ചോരി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ദില്ലിയിലെ കോണ്‍ഗ്രസിന്‍റെ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

ബിഹാറിലെ ജയം വോട്ട് കൊള്ളയിലൂടെയെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. രാംലീല മൈതാനിയിൽ കോൺഗ്രസിന്റെ വോട്ട് ചോരി മെഗാ റാലിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്. കമ്മീഷനെതിരെ രാഷ്ട്രപതിക്ക് നൽകാൻ 5 കോടി പേർ ഒപ്പിട്ട നിവേദനം സ്റ്റേജിന് മുന്നിൽ ചാക്കുകളിലായി നിരത്തി വെച്ചിരിക്കുകയാണ് കോൺഗ്രസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331123/rahulgandhi-against-election-commission-alleging-vote-rigging)