---
title: "'ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല നിലയിൽ ജയിച്ച് വരേണ്ടതാണ്,  ദൗർഭാഗ്യകരമെന്ന് പറയട്ടെ ഫലം വ്യത്യസ്തമായി' - ഇ.പി. ജയരാജൻ"
english_title: "EPJayarajan reacts to LDF's defeat in local elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331118/epjayarajan-reacts-to-ldfs-defeat-in-local-elections"
published_at: "2025-12-14T16:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e97de88787_ep.jpg"
keywords: []
---

# 'ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല നിലയിൽ ജയിച്ച് വരേണ്ടതാണ്,  ദൗർഭാഗ്യകരമെന്ന് പറയട്ടെ ഫലം വ്യത്യസ്തമായി' - ഇ.പി. ജയരാജൻ

> **Lead Summary:** **തിരുവനന്തപുരം: **തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ പരാജയത്തെക്കുറിച്ച് പ്രതികരണവുമായി സി.പി.എം നേതാവ് ഇ.പി. ജയരാജൻ. എന്തുകൊണ്ടാണ് ഇത്തരമൊരു ഫലമുണ്ടായത് എന്ന് വിശദമായി പരിശോധിച്ച് വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം തിരുത്തണമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ പരാജയത്തെക്കുറിച്ച് പ്രതികരണവുമായി സി.പി.എം നേതാവ് ഇ.പി. ജയരാജൻ. എന്തുകൊണ്ടാണ് ഇത്തരമൊരു ഫലമുണ്ടായത് എന്ന് വിശദമായി പരിശോധിച്ച് വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം തിരുത്തണമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല നിലയിൽ ജയിച്ച് വരേണ്ടതാണ്. പക്ഷേ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഫലം വ്യത്യസ്തമായി. ഇനി നമ്മുടെ മുന്നിലുള്ള പ്രശ്നം എന്തുകൊണ്ടാണ് ഇത്തരമൊരു ഫലമുണ്ടായത് എന്ന കാര്യത്തെക്കുറിച്ച് വളരെ വിശദമായി തന്നെ പരിശോധിച്ച് വല്ല തെറ്റുകളും പിശകുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം തിരുത്തിക്കൊണ്ട് കൂടുതൽ കരുത്തോട് കൂടി മുന്നോട്ട് പോകണം എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത് -അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ജനങ്ങൾക്ക് വേണ്ടി എന്താണ് ബി.ജെ.പി ചെയ്തിട്ടുള്ളത്? ബി.ജെ.പി ജയിച്ചുവന്നത് വർഗീയമായ ചേരിതിരിവ് നടത്തിയാണ്. ഇടത് മുന്നണി ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നത് എന്ന് ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ പ്രാചരവേല നടത്തി വർഗീയ ധ്രുവീകരണം രൂപപ്പെടുത്തിയെടുത്തു.

മറ്റൊരു ഭാഗത്ത് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനെതിരായി ശക്തമായ പ്രചാരവേല യു.ഡി.എഫും ബി.ജെ.പിയും നടത്തി -ജയരാജൻ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331118/epjayarajan-reacts-to-ldfs-defeat-in-local-elections)