---
title: "നടുറോഡിൽ മർദ്ദനം...: എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ  പ്രവർത്തിച്ചു എന്നാരോപണം, സിപിഎം അനുഭാവിക്ക് മർദ്ദനം"
english_title: "A CPM supporter was beaten up in the middle of the street for working against the LDF candidate."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331112/a-cpm-supporter-was-beaten-up-in-the-middle-of-the-street-for-working-against-the-ldf-candidate"
published_at: "2025-12-14T15:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e8fe2bed5a_cpim.jpg"
keywords: []
---

# നടുറോഡിൽ മർദ്ദനം...: എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ  പ്രവർത്തിച്ചു എന്നാരോപണം, സിപിഎം അനുഭാവിക്ക് മർദ്ദനം

> **Lead Summary:** **ആലപ്പുഴ: ** മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്‌ സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദ്ദനം.

## Article Content

**ആലപ്പുഴ: ** മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്‌ സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദ്ദനം.

സിപിഎം പ്രാദേശിക നേതാവും സംഘവുമാണ് സിപിഎം അനുഭാവിയെ മർദ്ദിച്ചത്. മാരാരിക്കുളം ജനക്ഷേമത്തിന് സമീപം ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാരാരിക്കുളം സ്വദേശി മനോജിനാണ് മർദ്ദനമേറ്റത്.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് 19 വാർഡിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി വി ആർ രാജേഷ് 68 വോട്ടുകൾക്കാണ് തോറ്റത്. കോൺഗ്രസിന്റെ സി കെ പ്രേമനാണ് വാർഡിൽ ജയിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331112/a-cpm-supporter-was-beaten-up-in-the-middle-of-the-street-for-working-against-the-ldf-candidate)