---
title: "സംഘർഷമായി വിജയഘോഷം; പേരാമ്പ്രയിലും കുറ്റ്യാടിയിലും വീടുകൾക്ക് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ പരാതി,  അന്വേഷണം ഊർജ്ജിതമാക്കി"
english_title: "Complaint of firecrackers being thrown at houses in Perambra and Kuttiadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331107/complaint-of-firecrackers-being-thrown-at-houses-in-perambra-and-kuttiadi"
published_at: "2025-12-14T15:21:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e889bb06da_blast.jpg"
keywords: []
---

# സംഘർഷമായി വിജയഘോഷം; പേരാമ്പ്രയിലും കുറ്റ്യാടിയിലും വീടുകൾക്ക് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ പരാതി,  അന്വേഷണം ഊർജ്ജിതമാക്കി

> **Lead Summary:** കുറ്റ്യാടി**[: **തദ്ദേശ തിരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ വീടുകള്‍ക്ക് നേരെ പടക്കം എറിഞ്ഞതായി പരാതി. കുറ്റ്യാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ സുരേന്ദ്രന്റെയും കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വി.വി മാലിക്കിന്റെയും വീടുകള്‍ക്ക് നേരെയാണ് പടക്കം എറിഞ്ഞത്.

## Article Content

കുറ്റ്യാടി**[: **തദ്ദേശ തിരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ വീടുകള്‍ക്ക് നേരെ പടക്കം എറിഞ്ഞതായി പരാതി. കുറ്റ്യാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ സുരേന്ദ്രന്റെയും കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വി.വി മാലിക്കിന്റെയും വീടുകള്‍ക്ക് നേരെയാണ് പടക്കം എറിഞ്ഞത്.

വീടുകള്‍ക്ക് നേരെ പടക്കം എറിഞ്ഞു പൊട്ടിച്ചതില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കോവിലത്ത് അധ്യക്ഷത വഹിച്ചു.

പേരാമ്പ്രയിലും സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ പടക്കം എറിഞ്ഞു. സിപിഎം പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ വീട്ടിലേക്കാണ് പടക്കം എറിഞ്ഞത്. ആക്രമണത്തില്‍ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. പ്രകടനത്തിനിടെ ചിലര്‍ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നുവെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331107/complaint-of-firecrackers-being-thrown-at-houses-in-perambra-and-kuttiadi)