---
title: "രക്ഷകനായി ജ്വല്ലറി ഉടമ!  നെഞ്ചുവേദനയെടുത്ത് ബോധം കെട്ടു വീണയാളെ സിപിആര്‍ നല്‍കി രക്ഷപ്പെടുത്തി ജ്വല്ലറിയുടമ "
english_title: "Jewelry owner saves man who collapsed with chest pain by performing CPR"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331092/jewelry-owner-saves-man-who-collapsed-with-chest-pain-by-performing-cpr"
published_at: "2025-12-14T14:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e765e66860_dead.jpg"
keywords: []
---

# രക്ഷകനായി ജ്വല്ലറി ഉടമ!  നെഞ്ചുവേദനയെടുത്ത് ബോധം കെട്ടു വീണയാളെ സിപിആര്‍ നല്‍കി രക്ഷപ്പെടുത്തി ജ്വല്ലറിയുടമ 

> **Lead Summary:** ** ** രാജസ്ഥാനിലെ കോട്ടയില്‍ നെഞ്ചുവേദനയെടുത്ത് ബോധം കെട്ട് വീണയാളെ സി പി ആര്‍ നല്‍കി രക്ഷപ്പെടുത്തി ജ്വല്ലറിയുടമ. രാംപുര ബസാറിലെ വർധമാൻ ജ്വല്ലേഴ്‌സിലെ ഉടമയാണ് കടയിലെത്തിയ ഉപഭോക്താവിനെയാണ് പെട്ടെന്നുള്ള ഇടപെടല്‍ മൂലം രക്ഷപ്പെടുത്താനായത്.

## Article Content

** ** രാജസ്ഥാനിലെ കോട്ടയില്‍ നെഞ്ചുവേദനയെടുത്ത് ബോധം കെട്ട് വീണയാളെ സി പി ആര്‍ നല്‍കി രക്ഷപ്പെടുത്തി ജ്വല്ലറിയുടമ. രാംപുര ബസാറിലെ വർധമാൻ ജ്വല്ലേഴ്‌സിലെ ഉടമയാണ് കടയിലെത്തിയ ഉപഭോക്താവിനെയാണ് പെട്ടെന്നുള്ള ഇടപെടല്‍ മൂലം രക്ഷപ്പെടുത്താനായത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എല്ലാവരും അറിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:58ഓടെ ആഭരണങ്ങൾ നോക്കുന്നതിനിടെയാണ് ജയ്പൂരിലെ ബിസിനസുകാരനായ രാജ്കുമാർ സോണി (60) നെഞ്ചു വേദനയെത്തുടര്‍ന്ന് തലകറങ്ങി വീണത്.

നെഞ്ചു വേദന പെട്ടെന്ന് വരികയും ടേബിളിലേക്ക് ബോധം കെട്ട് വീ‍ഴുകയായിരുന്നു. ഉടമയുടെയും തൊ‍ഴിലാളികളുടെയും ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം സിപിആര്‍ ഉടനടി നല്‍കുകയും രാജ്കുമാറിൻ്റെ ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തു.

പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ വൈറലാവുകയായിരുന്നു. തനിക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും പിന്നെ ബോധം പോയെന്നും രാജ്കുമാര്‍ പറഞ്ഞു. ജ്വല്ലറി ഉടമയുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍ വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331092/jewelry-owner-saves-man-who-collapsed-with-chest-pain-by-performing-cpr)