---
title: "'ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണം, പ്രവര്‍ത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണം'- വിമര്‍ശനവുമായി സിപിഐ നേതാവ്"
english_title: "CPI leader criticizes LDF's setback in local body elections kkshivaraman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331089/cpi-leader-criticizes-ldfs-setback-in-local-body-elections-kkshivaraman"
published_at: "2025-12-14T13:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e701cb363a_cpim.jpg"
keywords: []
---

# 'ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണം, പ്രവര്‍ത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണം'- വിമര്‍ശനവുമായി സിപിഐ നേതാവ്

> **Lead Summary:** **ഇടുക്കി: **ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണം .** **തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്‍റെ തിരിച്ചടിയിൽ വിമര്‍ശനവുമായി സിപിഐ നേതാവ് കെകെ ശിവരാമൻ.

## Article Content

**ഇടുക്കി: **ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണം .** **തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്‍റെ തിരിച്ചടിയിൽ വിമര്‍ശനവുമായി സിപിഐ നേതാവ് കെകെ ശിവരാമൻ.

ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പല നേതാക്കളുടെയും ധാരണ. പ്രവര്‍ത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണം. പാറ - മണ്ണ് - കയ്യേറ്റ മാഫിയയുടെ കൂട്ടുകാരെ ജനം തിരിച്ചറിഞ്ഞുവെന്നും കെകെ ശിവരാമൻ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം പഠിക്കാൻ ഇടുക്കിയിൽ ഇടതുപക്ഷത്തിന് കഴിയണമെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. ഇടുക്കിയിൽ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് എൽഡിഎഫ് പറയുമ്പോൾ അത് ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയണം.

ഈ തെരഞ്ഞെടുപ്പ് ഫലം എന്നേക്കുമായി ഉള്ളതല്ലെന്നും ഇടതുപക്ഷം യാഥാർത്ഥ്യബോധത്തോടെ സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ വിജയം നേടാനാവുമെന്നും കെകെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331089/cpi-leader-criticizes-ldfs-setback-in-local-body-elections-kkshivaraman)