---
title: "പയ്യന്നൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം"
english_title: "CPM workers vandalize UDF election committee office in Payyannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331056/cpm-workers-vandalize-udf-election-committee-office-in-payyannur-new"
published_at: "2025-12-14T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e4683a2554_cpim.jpg"
keywords: []
---

# പയ്യന്നൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം

> **Lead Summary:** **കണ്ണൂര്‍: **പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. ശനിയാഴ്ച തദ്ദേശതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്.

## Article Content

**കണ്ണൂര്‍: **പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. ശനിയാഴ്ച തദ്ദേശതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്.

അക്രമികള്‍ കമ്മിറ്റി ഓഫീസിനടുത്തേക്ക് പോകുന്നതും അതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ സംസ്ഥാനത്താകെ വ്യാപകമായി ചെറിയ തോതില്ർ അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കെ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331056/cpm-workers-vandalize-udf-election-committee-office-in-payyannur-new)