---
title: "ക്രൂരകൊലപാതകം....! ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ചു കൊലപ്പെടുത്തി; മൂന്നുവര്‍ഷത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍"
english_title: "Murder, husband kills wife with poisonous snake, arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331052/murder-husband-kills-wife-with-poisonous-snake-arrested"
published_at: "2025-12-14T10:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e42a75ddef_snake.jpg"
keywords: []
---

# ക്രൂരകൊലപാതകം....! ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ചു കൊലപ്പെടുത്തി; മൂന്നുവര്‍ഷത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍

> **Lead Summary:** **മുംബൈ: **ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മൂന്നുവര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈ ബദലാപുര്‍ ഈസ്റ്റിലാണ് സംഭവം. രൂപേഷ് ആണ് അറസ്റ്റിലായത്.

## Article Content

**മുംബൈ: **ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മൂന്നുവര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈ ബദലാപുര്‍ ഈസ്റ്റിലാണ് സംഭവം. രൂപേഷ് ആണ് അറസ്റ്റിലായത്.

2022 ജൂലായ് പത്തിനാണ് രൂപേഷിന്റെ ഭാര്യ നീരജ രൂപേഷ് അംബേദ്കര്‍ മരിച്ചത്. അപകടമരണമാണെന്നാണ് കരുതിയതെങ്കിലും ബന്ധുക്കളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യത്തെത്തുടര്‍ന്ന് പോലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നീരജയെ രൂപേഷ് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഇരുവരും വീട്ടില്‍ സ്ഥിരം വഴക്കടിക്കാറുണ്ടായിരുന്നു. സൃഹൃത്തുക്കളായ റിതികേഷ് രമേഷ് ചല്‍കെ, കുനല്‍ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേര്‍ന്നാണ് രൂപേഷ് നീരജയെ ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

തുടര്‍ന്ന് മൂവരും ചേര്‍ന്ന് പാമ്പുകളെ രക്ഷപ്പെടുത്തുന്ന വൊളന്റിയര്‍ ആയിരുന്ന ചേതന്‍ വിജയ് ദുധാനില്‍നിന്ന് വിഷപ്പാമ്പിനെ സംഘടിപ്പിച്ചു. ഇതിനെ ഉപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. രൂപേഷിന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331052/murder-husband-kills-wife-with-poisonous-snake-arrested)