---
title: " നാൻ ഒരു ശൂദ്രൻ, നാൻ ഒരു തമിഴൻ"
english_title: "Tamil Nadu, Karunanidhi, I am a Shudra, I am a Tamil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331051/tamil-nadu-karunanidhi-i-am-a-shudra-i-am-a-tamil"
published_at: "2025-12-14T10:17:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e42a2d0af7_karunanidhi.jpg"
keywords: []
---

#  നാൻ ഒരു ശൂദ്രൻ, നാൻ ഒരു തമിഴൻ

> **Lead Summary:** **തീ**യെ താണ്ടിയ ദ്രാവിഡൻ നാൻ കരുണാ നിധി , നാൻ ഒരു ശൂദ്രൻ , നാൻ ഒരു തമിഴൻ തിരുനെൽവേലിയിൽ തമിഴ് ജനതയെ ഇളക്കി മറിച്ച് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി നടത്തിയ പ്രസംഗത്തിലെ പ്രസക്തമായ വാചകങ്ങളാണിവ .

## Article Content

**തീ**യെ താണ്ടിയ ദ്രാവിഡൻ നാൻ കരുണാ നിധി , നാൻ ഒരു ശൂദ്രൻ , നാൻ ഒരു തമിഴൻ തിരുനെൽവേലിയിൽ തമിഴ് ജനതയെ ഇളക്കി മറിച്ച് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി നടത്തിയ പ്രസംഗത്തിലെ പ്രസക്തമായ വാചകങ്ങളാണിവ .

നാഗപട്ടണത്തെ തിരു കൂവലിൽ മുത്തുവേലിൻ്റെയും അഞ്ചു കത്തിൻ്റേയും മകനായി ജനിച്ച ദക്ഷിണാ മൂർത്തി ജാതി ചിഹ്നങ്ങളില്ലാത്ത കരുണാനിധി എന്ന പേര് സ്വീകരിച്ചത് ബ്രാഹ്മണ്യത്തോടുള്ള തൻ്റെ പ്രതിഷേധം വ്യക്തമാക്കാൻ കൂടിയാണ് .

കടവുൾ ഇല്ലൈ കടവുൾ ഇല്ലൈ കടവുൾ ഇല്ലവേ ഇല്ലൈ തായ് നാടും തായ് മൊഴിയും , തായാൽ ഉടമ്പും ഉയിരുമെന്ന പെരിയാരിൻ്റെ പ്രഖ്യാപനം തമിഴ് രാഷ്ട്രീയ ഭൂപടത്തിൽ ആളി കത്തുന്ന നേരത്താണ് കരുണാനിധി എന്ന കരുത്തുള്ള ആയുധം ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ ആലയിൽ ഉരുകി ഉറയ്ക്കുന്നത് .

നാദസ്വര വായനം കുല തൊഴിലായി ഉള്ള ഇസൈ വെള്ളാളർ എന്ന പിന്നോക്ക ജാതിയിലാണ് കരുണാനിധി ജനിച്ചത് .

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ തമിഴ് ചലച്ചിത്ര മേഖലയിൽ ജനിച്ചു .

അളഗിരി സ്വാമിയുടെ പ്രസംഗം കേട്ട് പതിന്നാലാം വയസ്സിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ കരുണാ നിധി നീണ്ട എട്ടു വർഷക്കാലം തൻ്റെ പ്രസ്ഥാനത്തിൻ്റെ മജ്ജയും മാംസവും ആയി .

കൂടെ പിറപ്പും , രാഷ്ട്രീയ എതിരാളിയും അതിനു ശേഷം ശത്രുവുമായി മാറിയ എം.ജി.ആറിൻ്റെ പുതിയ പാർട്ടിയായ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം 1977 ൽ ഡി.എം.കെ യെ തറപറ്റിച്ച് ഭരണം പിടിച്ചെടുത്തപ്പോൾ കരുണാനിധി പറഞ്ഞ വാക്കുകൾ ഇന്നും ശക്തമാണ് .

നിധിയെല്ലാം അവൻ കൊണ്ട് പോയാച്ച് ഇപ്പോൾ കരുണ താൻ ഉൻ മുന്നിൽ നിക്കി റേൻ തുടർന്ന് തമിഴ് മക്കൾ കരുണാനിധിയെ നെഞ്ചിലേറ്റിയ കാലമായിരുന്നു വന്നത് .

6,863 ദിവസത്തെ ഭരണത്തോടെ തമിഴ്നാടിനെ ഏറ്റവും കൂടുതൽ ഭരിച്ച മുഖ്യമന്ത്രി .

തമിഴിൽ മുന്നോക്ക ജാതിയെ മുഖാമുഖം നിന്ന് വെല്ലുവിളിച്ച ധീരൻ അതായിരുന്നു കരുണാനിധി എന്ന ദ്രാവിഡ ൻ്റെ ശക്തി .

തമിഴ് മക്കളുടെ ഐക്യം ഊട്ടി ഉറപ്പിക്കാൻ തായ് മണ്ണെ കാക്കും മനിതനായി മാറിയ കരുണാനിധി 1957 ൽ നിയമ സഭയിൽ പ്രവേശിച്ച ആദ്യ വർഷം തന്നെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും പിന്നീട് തമിഴകത്തിൻ്റെ ഹൃദയവും കവർന്നു .

അണ്ണാദുരൈയുടെ യുക്തിവാദത്തിലും സമത്വവാദത്തിലും പ്രത്യയ ശാസ്ത്രത്തിലും വിശ്വസിച്ച അദ്ദേഹം സംസ്ഥാന സ്വയം ഭരണത്തിനും താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനായി വാദിച്ചു .

തുടർന്ന് സംസ്ഥാനത്തെ വ്യവസായ വികസനം ലക്ഷ്യമിട്ട് നിറയെ സംരംഭങ്ങൾ സ്ഥാപിച്ചു .

ജാതി അടിസ്ഥാനത്തിൽ ക്വാട്ട സമ്പ്രദായവും പാവപ്പെട്ടവർക്ക് സബ്സിഡിയും നൽകി .

ശ്രീലങ്കയിലെ എൽ.ടി.ടിയെയും മറ്റ് വിഘടനവാദികളെയും പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ കരുണാനിധിയെ തേടി വിവാദങ്ങൾ പിന്തുടരാതിരുന്നില്ല .

തിരുവുള്ളവരുടെ 133 അടി ഉയരമുള്ള പ്രതിമയും തമിഴ് ഭാഷയ്ക്ക് ക്ലാസിക്കൽ പദവിയും സമ്മാനിച്ച അദ്ദേഹം 2018 ഓഗസ്റ്റ് 17 ന് കാലയവനികക്കുള്ളിൽ വലയം ചെയ്തു .

ഹരികൃഷ്ണൻ . ആർ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331051/tamil-nadu-karunanidhi-i-am-a-shudra-i-am-a-tamil)