---
title: "തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു"
english_title: "UDF candidate collapses and dies in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331047/udf-candidate-collapses-and-dies-in-thiruvananthapuram"
published_at: "2025-12-14T10:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e3f32acd49_dead.jpg"
keywords: []
---

# തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണത്തെ സ്ഥാനാർഥിയുമായിരുന്ന വി.ആർ. സിനി അന്തരിച്ചു. സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു.

## Article Content

**തിരുവനന്തപുരം: **മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണത്തെ സ്ഥാനാർഥിയുമായിരുന്ന വി.ആർ. സിനി അന്തരിച്ചു. സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ പിറ്റേ ​ദിവസമായിരുന്നു അന്ത്യം. ആരോ​ഗ്യപ്രശ്നങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീണാണ് മരിച്ചത്.

മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. സിനിയുടെ മരണത്തിൽ കോൺ​ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അനുശോചനമറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331047/udf-candidate-collapses-and-dies-in-thiruvananthapuram)