---
title: " മൈസൂരുവിൽ വാഹനാപകടം: ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം "
english_title: "Car accident in Mysuru: Twenty-five-year-old dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331040/car-accident-in-mysuru-twenty-five-year-old-dies-tragically"
published_at: "2025-12-14T08:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e26cf49eb4_accident.jpg"
keywords: []
---

#  മൈസൂരുവിൽ വാഹനാപകടം: ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം 

> **Lead Summary:** വാഹനാപകടത്തിൽ സുള്ള്യ സ്വദേശിയായ യുവാവ് മരിച്ചു. മൈസൂരുവിനടുത്ത മലവള്ളിയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം .

## Article Content

വാഹനാപകടത്തിൽ സുള്ള്യ സ്വദേശിയായ യുവാവ് മരിച്ചു. മൈസൂരുവിനടുത്ത മലവള്ളിയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം .

സുള്ള്യ ഉബറഡ്ക മിത്തൂർ ഗ്രാമത്തിലെ കൽത്താറിൽ താമസിക്കുന്ന ശേഷപ്പ നായിക്കിന്റെ മകൻ ദീക്ഷിതാണ് (25) മരിച്ചത്. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്ന ദീക്ഷിത് ബംഗളൂരുവിൽനിന്ന് സ്വന്തം സ്ഥലമായ കണ്ടഡ്കയിലെ കൽത്താറിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു.

മൈസൂരുവിനടുത്തുള്ള മലവള്ളിക്ക് സമീപം അജ്ഞാത വാഹനമിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ദീക്ഷിതിനെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331040/car-accident-in-mysuru-twenty-five-year-old-dies-tragically)