---
title: "ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ ചോദ്യം ചെയ്യില്ല, ഹൈക്കോടതി വിധി കാത്ത് ‌എസ്ഐടി"
english_title: "Rape case, RahulMangkoottathil, MLA will not be called for questioning tomorrow."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331039/rape-case-rahulmangkoottathil-mla-will-not-be-called-for-questioning-tomorrow"
published_at: "2025-12-14T08:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e24c323029_rahul.jpg"
keywords: []
---

# ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ ചോദ്യം ചെയ്യില്ല, ഹൈക്കോടതി വിധി കാത്ത് ‌എസ്ഐടി

> **Lead Summary:** **കൊച്ചി: **ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല. ഉടൻ ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലാണ് എസ്ഐടി.

## Article Content

**കൊച്ചി: **ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല. ഉടൻ ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലാണ് എസ്ഐടി.

രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കിയിരുന്നു. ഈ വിധി വന്നതിന് ശേഷം മാത്രം ചോദ്യം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് എസ്ഐടി.

നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് എസ്ഐടി നീക്കം. ചോദ്യം ചെയ്ത് വിട്ടയച്ചാൽ കസ്റ്റഡി ആവശ്യത്തിന് തിരിച്ചടിയാകുമെന്നാണ് എസ്ഐടി വിലയിരുത്തൽ. കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി കോടതിയെ അറിയിക്കും.

ഉപാധികളോടെ കഴിഞ്ഞ ദിവസമായിരുന്നു ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331039/rape-case-rahulmangkoottathil-mla-will-not-be-called-for-questioning-tomorrow)