---
title: "അപരൻ അട്ടിമറിച്ചത് യുഡിഎഫിന് തുണയായി; കോഴിക്കോട്  ജില്ലാ പഞ്ചായത്ത് എൽ ഡിഎഫ് സ്ഥാനാർത്ഥി എൻ ബാലകൃഷ്ണൻ മാസ്റ്റർ തോറ്റത് 306 വോട്ടിന്, അപരൻ നേടിയത് ഇരട്ടി വോട്ട്"
english_title: "N Balakrishnan Master lost by 306 votes, the other candidate won twice as many votes."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331017/n-balakrishnan-master-lost-by-306-votes-the-other-candidate-won-twice-as-many-votes-NEW-"
published_at: "2025-12-13T22:25:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d9c2aae75e_FAKE.jpg"
keywords: []
---

# അപരൻ അട്ടിമറിച്ചത് യുഡിഎഫിന് തുണയായി; കോഴിക്കോട്  ജില്ലാ പഞ്ചായത്ത് എൽ ഡിഎഫ് സ്ഥാനാർത്ഥി എൻ ബാലകൃഷ്ണൻ മാസ്റ്റർ തോറ്റത് 306 വോട്ടിന്, അപരൻ നേടിയത് ഇരട്ടി വോട്ട്

> **Lead Summary:** കോഴിക്കോട് :**[ **ജില്ലാ പഞ്ചായത്ത് രൂപീകരിച്ച് 30 വർഷത്തിന് ശേഷം ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് . എൽ ഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ അട്ടിമറിച്ചത് യുഡിഎഫ് വിജയത്തിന് തുണയായി.

## Article Content

കോഴിക്കോട് :**[ **ജില്ലാ പഞ്ചായത്ത് രൂപീകരിച്ച് 30 വർഷത്തിന് ശേഷം ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് . എൽ ഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ അട്ടിമറിച്ചത് യുഡിഎഫ് വിജയത്തിന് തുണയായി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എൻ ബാലകൃഷ്ണൻ മാസ്റ്റർ തോറ്റത് 306 വോട്ടിന് . ഇതേ സമയം അപരൻ നേടിയത് ഇരട്ടി വോട്ട്. 28 ഡിവിഷനുകളുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ 14 ൽ യുഡിഎഫും 13 സീറ്റിൽ എൽഡിഎഫും വിജയിച്ചു. ഒരു സീറ്റ് ആർഎംപിക്ക് ലഭിച്ചു.

ഈ ഘട്ടത്തിലാണ് എൽഡിഎഫിൻ്റെ ഉറച്ച സീറ്റായ ചോറോട് യുഡിഎഫ് സ്ഥാനാർത്ഥി ആർ ഷഹിൻ വിജയിച്ചത്. 306 വോട്ടിൻ്റെ കുറവിലാണ് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ എൻ ബാലകൃഷ്ണൻ മാസ്റ്റർ പരാജയപ്പെട്ടത്. ഇവിടെ അപരനായി മത്സരിച്ച ബാലകൃഷ്ണൻ മാസ്റ്റർക്ക് 771 വോട്ട് ലഭിച്ചു. ഇതേ അനുഭവമാണ് ഇന്നത്തെ നിയമസഭ സ്പീക്കർ എഎൻ ഷംസീർ വടകര പാർലമെൻ്റ് മണ്ഡലത്തിൽ മത്സരിച്ചപ്പോൾ പരാജയത്തിന് കാരണം.

രക്തസാക്ഷികളുടെ മണ്ണായ ഒഞ്ചിയം പിടിച്ചെടുക്കുമെന്നുള്ള സിപിഐഎം പ്രഖ്യാപനം വിജയം കണ്ടില്ല . ഒഞ്ചിയത്തിന്റെ മണ്ണ് ടി പി ചന്ദ്രശേഖറിന്റെ രക്തസാക്ഷിത്വത്തിന് ഒപ്പം തന്നെ. യുഡിഎഫ് ആർഎംപി ഐ നേത്രത്വത്തിൽ രൂപീകരിച്ച ജനകീയ മുന്നണി ഒഞ്ചിയം പഞ്ചായത്തിൽ ഭരണം തുടരും.**

19 വാർഡുകൾ ഉള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഏഴ് സീറ്റുകൾ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. യുഡിഎഫിന് അഞ്ച് സീറ്റും ആർഎംപിഐക്ക് ഏഴ് സീറ്റും ലഭിച്ചു. വിജയികളും അവർക്ക് ലഭിച്ച വോട്ടുകളും ചുവടെ.

ഒഞ്ചിയം ഗ്രാമപഞ്ചായത്ത്

ആകെ വാര്‍ഡുകള്‍ 19

യുഡിഎഫ് 5

എല്‍ഡിഎഫ് 7

മറ്റുള്ളവര്‍ 7

01 മാടാക്കര അഭിജിത്ത് പി വി (എല്‍ഡിഎഫ് ) 550 (408)

02 കെ പി ആര്‍ നഗര്‍ അനിത പിലാക്കണ്ടി (ആര്‍ എംപി ഐ) 532 (398)

03 മലോല്‍ക്കുന്ന് വി പി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ് ) 497 (490)

04 ചാമക്കുന്ന് ജുഹര്‍നാസ് ജൗഹര്‍ (യുഡിഎഫ്) 656 (382)

05 പുതിയോട്ടുംക്കണ്ടി ആര്‍ കെ സുജീവന്‍ (ആര്‍എംപിഐ) 614 (391)

06 ഒഞ്ചിയം നിഷ കഴകപുരയില്‍ (ആര്‍എംപിഐ) 610 (313)

07 വെള്ളിക്കുളങ്ങര വെസ്റ്റ് ഷജിന കൊടക്കാട്ട് (ആര്‍എംപിഐ) 617 (351)

08 തയ്യില്‍ മലോല്‍ ശ്രീജിത്ത് (ആര്‍എംപിഐ) 545 (414)

09 വെള്ളിക്കുളങ്ങര റഹീസ നൗഷാദ് (യുഡിഎഫ്) 621 (461)

10 വല്ലത്ത്ക്കുന്ന് പാലേരി മീത്തല്‍ രമ്യ (എല്‍ഡിഎഫ്) 553 (344)

11 നാദാപുരം റോഡ് ബിന്ദു വള്ളില്‍ (എല്‍ഡിഎഫ്) 429 (222)

12 ഹൈസ്‌ക്കൂള്‍ ജയരാജ് കെ പി (എല്‍ഡിഎഫ്) 610 (522)

13 അറക്കല്‍ പ്രവീഷ് കെ സി (യുഡിഎഫ്) 562 (423)

14 അറക്കല്‍ ഈസ്റ്റ് അനില്‍ കുമാര്‍ സി ടി കെ (എല്‍ഡിഎഫ്) 570 (282)

15 ഹെല്‍ത്ത് സെന്റര്‍ പ്രജിഷ പുളിക്കൂല്‍ (ആര്‍എംപിഐ) 495 (476)

16 മടപ്പള്ളി കോളേജ് സതി ടീച്ചര്‍ (യുഡിഎഫ്) 469 (435)

17 കണ്ണൂക്കര രതിദേവി (എസ് പി) 582 (340)

18 കേളുബസാര്‍ എ വി ഷീബ (എല്‍ഡിഎഫ്) 693 (418)

19 വലിയ മാടാക്കര നിരോഷ ധനേഷ് (യുഡിഎഫ്) 726 (376)

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331017/n-balakrishnan-master-lost-by-306-votes-the-other-candidate-won-twice-as-many-votes-NEW-)