---
title: "'കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സജന ബി സാജൻ"
english_title: "Local body elections, RahulMangkootathil MLA against Sajana B Sajan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331002/local-body-elections-rahulmangkootathil-mla-against-sajana-b-sajan-new-update"
published_at: "2025-12-13T20:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d849eb8cbf_rahul.jpg"
keywords: []
---

# 'കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സജന ബി സാജൻ

> **Lead Summary:** **തിരുവനന്തപുരം: **തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ.

## Article Content

**തിരുവനന്തപുരം: **തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ.

'കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി' എന്നാണ് സജന കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി വന്നതു മുതൽ പുറത്താക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച യുവ നേതാവാണ് സജന.

> "കളയേണ്ടത് കളഞ്ഞപ്പോൾ

കിട്ടേണ്ടത് കിട്ടി

കേരളത്തിൽ യുഡിഎഫ് തരംഗം

> തദ്ദേശം പിടിച്ചടക്കി"- എന്നാണ് സജന ഫേസ് ബുക്കിൽ കുറിച്ചത്.

പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അനുകൂലികളുടെ അസഭ്യ വർഷം കാണാം. 'നിന്നെയാണ് ആദ്യം പുറത്താക്കേണ്ടത്, ഇവളെപ്പോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ എത്രയും പെട്ടെന്ന് പാർട്ടി പുറത്താക്കണം എങ്കിലേ ഈ പാർട്ടി രക്ഷപ്പെടൂ' എന്ന് തുടങ്ങി തീർത്തും മോശം പരാമർശങ്ങളും പോസ്റ്റിന് താഴെയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331002/local-body-elections-rahulmangkootathil-mla-against-sajana-b-sajan-new-update)