---
title: "‘ജനങ്ങൾക്ക് വേണ്ടി എൽ.ഡി.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകും' - കെ.കെ. ശൈലജ"
english_title: "Local body elections, Facebook post by K.K. Shailaja"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330998/local-body-elections-facebook-post-by-kk-shailaja"
published_at: "2025-12-13T20:35:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d80ed63136_kk_shilaja.jpg"
keywords: []
---

# ‘ജനങ്ങൾക്ക് വേണ്ടി എൽ.ഡി.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകും' - കെ.കെ. ശൈലജ

> **Lead Summary:** തെരഞ്ഞെടുപ്പ് ജനവിധി എൽ.ഡി.എഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ലെന്ന് ​സി.പി.എം നേതാവ് കെ.കെ. ശൈലജ എം.എൽ.എ. കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തി​ന്റെ നിലനില്പിനും ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

## Article Content

തെരഞ്ഞെടുപ്പ് ജനവിധി എൽ.ഡി.എഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ലെന്ന് ​സി.പി.എം നേതാവ് കെ.കെ. ശൈലജ എം.എൽ.എ. കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തി​ന്റെ നിലനില്പിനും ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ജനങ്ങൾക്ക് വേണ്ടി എൽ.ഡി.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകും. എൽ.ഡി.എഫിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ. വിജയികൾക്ക് അനുമോദനങ്ങൾ’ -ശൈലജ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായ​തെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ‘സംസ്ഥാനത്ത് മുഴുവൻ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും’ -മുഖ്യമന്ത്രി വ്യക്തമാക്കി.

തലസ്ഥാന നഗരത്തിൽ എൻ.ഡി.എക്ക് മേൽക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്.

വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330998/local-body-elections-facebook-post-by-kk-shailaja)