---
title: "'ഇനി വേദിയിലല്ല, സദസിലായിരിക്കും താൻ ഉണ്ടാവുക': തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച്  കോൺഗ്രസ് നേതാവ് "
english_title: "Congress leader EMAgasthi says he is quitting politics."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330963/congress-leader-emagasthi-says-he-is-quitting-politics"
published_at: "2025-12-13T16:17:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d44a38f7e1_congress.jpg"
keywords: []
---

# 'ഇനി വേദിയിലല്ല, സദസിലായിരിക്കും താൻ ഉണ്ടാവുക': തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച്  കോൺഗ്രസ് നേതാവ് 

> **Lead Summary:** **കട്ടപ്പന: **സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാർഡായ ഇരുപതേക്കാറിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇ എം ആഗസ്തിക്ക് വിജയിക്കാനായിരുന്നില്ല.

## Article Content

**കട്ടപ്പന: **സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാർഡായ ഇരുപതേക്കാറിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇ എം ആഗസ്തിക്ക് വിജയിക്കാനായിരുന്നില്ല.

പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇ എം ആഗസ്തി അറിയിച്ചത്. ജനവിധിയെ മാനിക്കുന്നുവെന്നും അരനൂറ്റാണ്ടിലേറെ തുടർന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് മനസിലാക്കുന്നുവെന്നുമാണ് ആഗസ്തി പറയുന്നത്.

ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ആഗസ്തി പോസ്റ്റിൽ പറയുന്നുണ്ട്. ഇനി വേദിയിലല്ല സദസിലായിരിക്കും താൻ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330963/congress-leader-emagasthi-says-he-is-quitting-politics)