---
title: "‘തിരുവനന്തപുരമേ... നന്ദി; ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം' - പ്രധാനമന്ത്രി നരേന്ദ്ര മോദി"
english_title: "narendra modi praises trivandrum for bjp win local body"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330958/narendra-modi-praises-trivandrum-for-bjp-win-local-body"
published_at: "2025-12-13T16:00:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d40e1ee29c_narendramodi.jpg"
keywords: []
---

# ‘തിരുവനന്തപുരമേ... നന്ദി; ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം' - പ്രധാനമന്ത്രി നരേന്ദ്ര മോദി

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) **തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) **തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും മോദി കുറിച്ചു. നല്ല ഭരണം കാഴ്ചവെക്കുന്നതിനും വികസിത കേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയാണ് അവർ എൻഡിഎയെ കാണുന്നതെന്നും മോദി കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകർക്കും നന്ദി. ഫലം യാഥാർത്ഥ്യമാക്കാൻ സഹായിച്ച, അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ച, കേരളത്തിലെ തലമുറകളുടെ പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും ഓർമ്മിക്കേണ്ട ദിവസമാണിത്.

തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോർപ്പറേഷൻ 1, മുനിസിപ്പാലിറ്റി-2, ഗ്രാമപ്പഞ്ചായത്ത്- 26 എന്നിങ്ങനെയാണ് എൻഡിഎ മുന്നിട്ടു നിൽക്കുന്നത്. തിരുവനന്തപുരം നേടി ചരിത്രത്തിലാദ്യമായാണ് എൻഡിഎ കേരളത്തിൽ ഒരു കോർപ്പറേഷൻ സ്വന്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330958/narendra-modi-praises-trivandrum-for-bjp-win-local-body)