---
title: "'യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു' - സന്ദീപ് വാര്യർ "
english_title: "Congress leader Sandeep Warrier reacts to UDF's move in local elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330955/congress-leader-sandeep-warrier-reacts-to-udfs-move-in-local-elections"
published_at: "2025-12-13T15:46:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d3d63eb520_sandeep.jpg"
keywords: []
---

# 'യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു' - സന്ദീപ് വാര്യർ 

> **Lead Summary:** ** **തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

## Article Content

** **തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

സംസ്ഥാനത്തെ യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു. സ്വാമിയേ ശരണമയ്യപ്പ എന്നായിരുന്നു സന്ദീപ് വാര്യർ കുറിച്ചത്.

അതേസമയം എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. കുറെ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല. അത് സാമൂഹിക പ്രാധാന്യമുള്ള പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണെന്നും സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330955/congress-leader-sandeep-warrier-reacts-to-udfs-move-in-local-elections)