---
title: "'ഇനി മുതൽ വേദിയിലുണ്ടാവില്ല....' തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം ആഗസ്തി"
english_title: "Senior Congress leader EM Agasthi announces retirement from active politics after election defeat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330934/senior-congress-leader-em-agasthi-announces-retirement-from-active-politics-after-election-defeat"
published_at: "2025-12-13T14:47:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d2fa13b5ae_EM_Agasthi.jpg"
keywords: []
---

# 'ഇനി മുതൽ വേദിയിലുണ്ടാവില്ല....' തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം ആഗസ്തി

> **Lead Summary:** **കട്ടപ്പന: ( **[www.truevisionnews.com]** ) **സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാർഡായ ഇരുപതേക്കാറിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇ എം ആഗസ്തിക്ക് വിജയിക്കാനായിരുന്നില്ല. പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇ എം ആഗസ്തി അറിയിച്ചത്.

## Article Content

**കട്ടപ്പന: ( **[www.truevisionnews.com]** ) **സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാർഡായ ഇരുപതേക്കാറിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇ എം ആഗസ്തിക്ക് വിജയിക്കാനായിരുന്നില്ല. പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇ എം ആഗസ്തി അറിയിച്ചത്.

ജനവിധിയെ മാനിക്കുന്നുവെന്നും അരനൂറ്റാണ്ടിലേറെ തുടർന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് മനസിലാക്കുന്നുവെന്നുമാണ് ആഗസ്തി പറയുന്നത്. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ആഗസ്തി പോസ്റ്റിൽ പറയുന്നുണ്ട്. ഇനി വേദിയിലല്ല സദസിലായിരിക്കും താൻ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

**ഫേസ്ബുക്ക് പോസ്റ്റിന്റെ [https://www.facebook.com/emaugusthyofficial/posts/pfbid02Rpxf4yBYswiSmC9Strtsnqy7Mg3CH1zXDiR4ZqXqxWTd8pKEiAEwPY6ASJCYacAMl](https://www.facebook.com/emaugusthyofficial/posts/pfbid02Rpxf4yBYswiSmC9Strtsnqy7Mg3CH1zXDiR4ZqXqxWTd8pKEiAEwPY6ASJCYacAMl)പൂർണരൂപം:**

കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ജനവിധി മാനിക്കുന്നു. വിജയിച്ചവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന എന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നു. സുദീർഘമായ ഈ കാലയളവിൽ കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് നന്ദിരേഖപ്പെടുത്തുന്നു. ഈ കാലഘട്ടത്തിൽ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു.

ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. ഇനി മുതൽ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല. ശ്രോതാവായിരിക്കും. അരനൂറ്റാണ്ട് കാലം വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുവാനും ധാരാളം ബഹുമാന്യ വ്യക്തികളുമായി അടുത്ത് പ്രവർത്തിക്കുവാനും ഏൽപിച്ച ഉത്തരവാദിത്തങ്ങൾ സത്യസന്ധമായി നിർവഹിക്കുവാനും കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടു കൂടി മന:പൂർവമല്ലാത്ത വീഴ്ചകളിൽ മാപ്പ് ചോദിക്കുവാനും ആഗ്രഹിക്കുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. ഇടത് കോട്ടകളിൽ പോലും എൽഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എൻഡിഎ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330934/senior-congress-leader-em-agasthi-announces-retirement-from-active-politics-after-election-defeat)