---
title: "മീശപോയാലും വാക്ക് മാറ്റില്ല ....! പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം; തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്"
english_title: "Local body elections, vote counting results, Babu Varghese shaves off his moustache after losing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330925/local-body-elections-vote-counting-results-babu-varghese-shaves-off-his-moustache-after-losing"
published_at: "2025-12-13T14:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d2c08e9443_pathanamthitta.jpg"
keywords: []
---

# മീശപോയാലും വാക്ക് മാറ്റില്ല ....! പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം; തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്

> **Lead Summary:** **പത്തനംതിട്ട: **തോറ്റാലും വാക്ക് പറഞ്ഞാൽ വാക്കാണെന്ന് തെളിയിച്ച് ഇടതുമുന്നണി പ്രവർത്തകൻ. പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ പന്തയം വെച്ച പ്രകാരം മീശവടിച്ച് എൽഡിഎഫ് പ്രവർത്തകൻ.

## Article Content

**പത്തനംതിട്ട: **തോറ്റാലും വാക്ക് പറഞ്ഞാൽ വാക്കാണെന്ന് തെളിയിച്ച് ഇടതുമുന്നണി പ്രവർത്തകൻ. പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ പന്തയം വെച്ച പ്രകാരം മീശവടിച്ച് എൽഡിഎഫ് പ്രവർത്തകൻ.

എൽഡിഎഫ് ജയിക്കുമെന്ന് പറഞ്ഞ് പന്തയം വെച്ച ബാബു വർ​ഗീസ് വാക്കുപാലിച്ചു. മീശ വടിക്കലും ഒരു കുപ്പിയും ആയിരുന്നു പന്തയം. യുഡിഎഫ് എങ്ങനെ നഗരസഭ തൂത്തുവാരി എന്ന് മനസ്സിലാകുന്നില്ലെന്നും എൽഡിഎഫിന്റെ മികച്ച ഭരണമായിരുന്നുവെന്നും ബാബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330925/local-body-elections-vote-counting-results-babu-varghese-shaves-off-his-moustache-after-losing)