---
title: " 'യു.ഡി.എഫ് തികഞ്ഞ സന്തോഷത്തിലാണ്,  എല്‍ഡിഎഫിന്റെ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞു' "
english_title: "Local body elections: Sunny Joseph will keep BJP out of Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330882/local-body-elections-sunny-joseph-will-keep-bjp-out-of-thiruvananthapuram"
published_at: "2025-12-13T11:51:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d063df326c_sunny.jpg"
keywords: []
---

#  'യു.ഡി.എഫ് തികഞ്ഞ സന്തോഷത്തിലാണ്,  എല്‍ഡിഎഫിന്റെ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞു' 

> **Lead Summary:** ** **തിരുവനന്തപുരത്ത് ബി ജെ പി യെ മാറ്റി നിര്‍ത്തുമെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ്. യു.ഡി.എഫ് തികഞ്ഞ സന്തോഷത്തിലെന്നും എല്‍ഡിഎഫിന്റെ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

** **തിരുവനന്തപുരത്ത് ബി ജെ പി യെ മാറ്റി നിര്‍ത്തുമെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ്. യു.ഡി.എഫ് തികഞ്ഞ സന്തോഷത്തിലെന്നും എല്‍ഡിഎഫിന്റെ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ജനത അതിശക്തമായ പിന്തുണ നല്‍കി ഞങ്ങളെ വിജയിപ്പിച്ചു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ഞങ്ങള്‍ തുറന്നുകാട്ടി. ജനങ്ങള്‍ അത് മനസിലാക്കി. എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ് – സണ്ണി ജോസഫ് പറഞ്ഞു.

കൂട്ടായ പരിശ്രമം, മികച്ച മുന്നൊരുക്കം നല്ല സ്ഥാനാര്‍ഥികള്‍, കഠിനാധ്വാനം എന്നിവയുടെയെല്ലാം ഫലമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തെ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330882/local-body-elections-sunny-joseph-will-keep-bjp-out-of-thiruvananthapuram)