---
title: "ഹൃദയഭൂമിയിൽ കോട്ട തകർന്നു: എകെജി സെന്റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലും എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി"
english_title: "Local body elections: LDF suffers shocking defeat in Kunnukuzhi ward, where AKG center is located."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330866/local-body-elections-ldf-suffers-shocking-defeat-in-kunnukuzhi-ward-where-akg-center-is-located-new"
published_at: "2025-12-13T10:50:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cf824280fe_pushpam.jpg"
keywords: []
---

# ഹൃദയഭൂമിയിൽ കോട്ട തകർന്നു: എകെജി സെന്റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലും എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽ‍ഡിഎഫിന് ഞെട്ടിക്കുന്ന തോൽവി.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽ‍ഡിഎഫിന് ഞെട്ടിക്കുന്ന തോൽവി.

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് തോറ്റത്. യുഡിഎഫിന്റെ മേരി പുഷ്പം 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

വൻ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ വാർഡ്. ജനകീയനായ നേതാവായിരുന്നു ബിനു. പ്രചാരണത്തിന് വമ്പന്മാർ എത്തിയെങ്കിലും വോട്ടിൽ പ്രതിഫലിച്ചില്ല. കഴിഞ്ഞ തവണയും ഈ വാർഡിൽ മേരിയായിരുന്നു വിജയിച്ചത്. ഇത്തവണ എങ്ങനെയും സീറ്റ് പിടിച്ചെടുക്കണമെന്ന എൽഡിഎഫ് മോഹം പൂവണിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330866/local-body-elections-ldf-suffers-shocking-defeat-in-kunnukuzhi-ward-where-akg-center-is-located-new)