---
title: "വിജയക്കൊടി പാറിയില്ല! ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ തോറ്റു"
english_title: "Youth Congress Kannur District President Vigil Mohan lost the local body elections."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330845/youth-congress-kannur-district-president-vigil-mohan-lost-the-local-body-elections-new-"
published_at: "2025-12-13T09:56:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ceb77e8391_udf.jpg"
keywords: []
---

# വിജയക്കൊടി പാറിയില്ല! ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ തോറ്റു

> **Lead Summary:** ** **തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ തോറ്റു. ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡിൽ നിന്നാണ് തോറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ബാബുവാണ് വിജയിച്ചത്.

## Article Content

** **തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ തോറ്റു. ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡിൽ നിന്നാണ് തോറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ബാബുവാണ് വിജയിച്ചത്.

അതേസമയം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ.

ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെനി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330845/youth-congress-kannur-district-president-vigil-mohan-lost-the-local-body-elections-new-)