---
title: "തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; കോർപറേഷൻ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ എൻഡിഎ"
english_title: "Inch by inch struggle in the capital NDA confident of taking control of the corporation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330836/inch-by-inch-struggle-in-the-capital-nda-confident-of-taking-control-of-the-corporation"
published_at: "2025-12-13T09:30:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ce514e6ad3_bjp.jpg"
keywords: []
---

# തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; കോർപറേഷൻ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ എൻഡിഎ

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** തിരുവനന്തപുരംകോർപ്പറേഷനിൽ ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 17 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 15 സീറ്റിലും യുഡിഎഫ് ഒൻപത് സീറ്റിലും മുന്നേറുന്നു. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** തിരുവനന്തപുരംകോർപ്പറേഷനിൽ ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 17 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 15 സീറ്റിലും യുഡിഎഫ് ഒൻപത് സീറ്റിലും മുന്നേറുന്നു. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും.

അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രം​ഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.

രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും.  

അതേസമയം, തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല തരം​ഗമാണെന്നും എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘’പൊതുവെ സംസ്ഥാനത്താകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് കാണാൻ സാധിക്കുന്നത്. സാധാരണ ഗതിയിൽ ഒരു ഗവണ്‍മെന്‍റ് ഇരിക്കുന്ന സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ആകുമ്പോള്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകാൻ സാധ്യതയുണ്ടല്ലോ.

എന്നാൽ പ്രവര്‍ത്തകര്‍ വീടുകളിൽ പോകുന്ന സമയത്ത് അങ്ങനെയൊരു വികാരം ഒരിടത്തും ഉണ്ടായിട്ടില്ല,. എല്ലാവരും വളരെ സംതൃപ്തരാണ്. തിരുവനന്തപുരം ജില്ലയെ സംബന്ധിച്ചിടത്തോളം അത്യുജ്ജ്വലമായ വിജയമാണ് ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ 14ൽ 13 സീറ്റും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇപ്പോഴുള്ളത്.'' മന്ത്രി വി ശിവൻകുട്ടി  പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330836/inch-by-inch-struggle-in-the-capital-nda-confident-of-taking-control-of-the-corporation)