---
title: "ആഡംബര വസ്ത്രങ്ങളോ, വിലകൂടിയ മേക്കപ്പുകളോ വേണ്ട ; ട്രെൻഡായി 'ലേസി ഗേൾ' ലുക്ക്"
english_title: "'Lazy Girl' Look, Jen C"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330790/lazy-girl-look-jen-c"
published_at: "2025-12-12T21:00:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693c35e9af586_fashn.jpg"
keywords: []
---

# ആഡംബര വസ്ത്രങ്ങളോ, വിലകൂടിയ മേക്കപ്പുകളോ വേണ്ട ; ട്രെൻഡായി 'ലേസി ഗേൾ' ലുക്ക്

> **Lead Summary:** **മി**ന്നുന്ന വസ്ത്രമണിഞ്ഞ് മുടി ജെല്ല് തേച്ച് ചീകി ഒതുക്കി നടക്കുന്ന ക്ലീൻ ഗേൾ ലുക്കിന്റെ ആരാധകരെ നിരാശരാക്കിക്കൊണ്ട് ജെൻ സി തലമുറയുടെ 'ലേസി ഗേൾ' ലുക്ക് തരംഗമാവുന്നു. അണിഞ്ഞൊരുങ്ങാൻ മണിക്കൂറുകൾ ആവശ്യമില്ല, കൃത്യതയുടെ അതിർവരമ്പുകളില്ല ഇവയൊക്കെയാണ് ലേസി ഗേൾ ലൂക്കിന്റെ പ്രത്യേകത.

## Article Content

**മി**ന്നുന്ന വസ്ത്രമണിഞ്ഞ് മുടി ജെല്ല് തേച്ച് ചീകി ഒതുക്കി നടക്കുന്ന ക്ലീൻ ഗേൾ ലുക്കിന്റെ ആരാധകരെ നിരാശരാക്കിക്കൊണ്ട് ജെൻ സി തലമുറയുടെ 'ലേസി ഗേൾ' ലുക്ക് തരംഗമാവുന്നു. അണിഞ്ഞൊരുങ്ങാൻ മണിക്കൂറുകൾ ആവശ്യമില്ല, കൃത്യതയുടെ അതിർവരമ്പുകളില്ല ഇവയൊക്കെയാണ് ലേസി ഗേൾ ലൂക്കിന്റെ പ്രത്യേകത.

തങ്ങളേക്കാൾ വലിയ ടീഷർട്ടുകളും, അലസമായി കെട്ടിവെച്ച മുടിയുമെല്ലാം ലുക്കിന്റെ ഭാഗമാണ്. മുഖകുരുക്കളും മുഖത്ത് വരുന്ന പാടുകളിലും കണ്ണിനു താഴെ വരുന്ന കറുപ്പ് നിറവും ആലോചിച്ചു ഇവർക്ക് ടെൻഷനില്ല. അവ മറയ്ക്കാൻ ഉള്ള വില കൂടിയ ഉല്പന്നങ്ങൾക്ക് പിന്നാലെ ഓടുന്നുമില്ല.

ആഡംബര വസ്ത്രങ്ങളോടോ വിലകൂടിയ മേക്കപ്പുകളോടോ താല്പര്യം കാണിക്കാത്ത ഈ ലേസി ഗേൾ ലുക്ക് കണ്ട് അവരെ ചെറുതാകേണ്ട. സ്വയം സ്നേഹിക്കാനും യാഥാർഥ്യങ്ങളെ ആഘോഷമാകാനുമാണ് ഇവർ പറയുന്നത് . മുഖം മൂടികൾ ഇല്ലാതെ സ്വയം തിരിച്ചറിഞ്ഞു കൊണ്ട് ലോകത്തെ സമീപിക്കുക എന്ന ആശയം കൂടി ഇവർ മുന്നോട്ട് വെക്കുന്നു. സ്വന്തം ഇമേജിൽ ഒരു അപകർഷത ബോധം ഉണ്ടാവേണ്ടതില്ല എന്നത് കൊണ്ടാണ് ഈ അലസമായ ഫാഷൻ ട്രെൻഡിങ് ആയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330790/lazy-girl-look-jen-c)