---
title: "അവൾക്കൊപ്പം; ഐഎഫ്എഫ്‌കെയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു"
english_title: "IFFK, with her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330743/iffk-with-her"
published_at: "2025-12-12T14:44:00+05:30"
category: "iffk2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bdcf52ddb3_aval.jpg"
keywords: []
---

# അവൾക്കൊപ്പം; ഐഎഫ്എഫ്‌കെയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം:** [[truevisionnews.com]] ഐഎഫ്എഫ്‌കെയുടെ വേദിയിൽ അതിജീവിതയ്ക്ക് ശക്തമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കും. പരിപാടിയുടെ ആദ്യദിനമായ ഞായറാഴ്ച ഉച്ചയ്ക്ക് ടാഗോർ തീയറ്റർ പരിസരത്ത് ഡെലിഗേറ്റുകൾ '#അവൾക്കൊപ്പം' എന്ന പേരിലുള്ള ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കും.

## Article Content

**തിരുവനന്തപുരം:** [[truevisionnews.com]] ഐഎഫ്എഫ്‌കെയുടെ വേദിയിൽ അതിജീവിതയ്ക്ക് ശക്തമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കും. പരിപാടിയുടെ ആദ്യദിനമായ ഞായറാഴ്ച ഉച്ചയ്ക്ക് ടാഗോർ തീയറ്റർ പരിസരത്ത് ഡെലിഗേറ്റുകൾ '#അവൾക്കൊപ്പം' എന്ന പേരിലുള്ള ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കും.

അതിജീവിതയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന ആവശ്യം ഫിലിം ഫെസ്റ്റിവൽ ആരംഭം മുതൽ തന്നെ ഉയർന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. തുടർന്ന് ഡെലിഗേറ്റുകൾ തന്നെ സ്വമേധയാ ഐക്യദാർഢ്യവുമായി മുന്നോട്ടുവന്നു.

ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന വേദിയിലും വനിതാ കൂട്ടായ്മകൾ അതിജീവിതയ്ക്ക് പിന്തുണ അറിയിക്കുമെന്ന് സൂചന. ഇതിനൊപ്പം, മുപ്പതാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും.

വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉത്സവം ഉദ്ഘാടനം ചെയ്യും. പാലസ്തീൻ അംബാസിഡർ അബ്‌ദുള്ള എം. അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ഉദ്ഘാടനചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ചടങ്ങിൽ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷനിന് നൽകി ആദരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330743/iffk-with-her)