---
title: "'കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫിന്റെ അവകാശവാദം രാത്രിയോടെ മാറുമല്ലോ... എൽഡിഎഫ് വമ്പിച്ച വിജയം നേടും '; ജില്ലാ സെക്രട്ടറി എം മെഹബൂബ്"
english_title: "Local body elections verdict, Kozhikode Corporation, District Secretary M Mehboob"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330739/local-body-elections-verdict-kozhikode-corporation-district-secretary-m-mehboob"
published_at: "2025-12-12T14:24:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bd8a99af2f_m_mehaboob.jpg"
keywords: []
---

# 'കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫിന്റെ അവകാശവാദം രാത്രിയോടെ മാറുമല്ലോ... എൽഡിഎഫ് വമ്പിച്ച വിജയം നേടും '; ജില്ലാ സെക്രട്ടറി എം മെഹബൂബ്

> **Lead Summary:** **കോഴിക്കോട് : **തദ്ദേശ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാൻ ഒരു രാത്രി മാത്രം ബാക്കി നിൽക്കെ വിജയപ്രതീക്ഷയുമായി എൽ ഡി എഫ്. കോഴിക്കോട് ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടുമെന്ന് സിപിഐഎം കോ‍ഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് വ്യക്തമാക്കി. നല്ല പോളിങ് നടന്നിട്ടുണ്ട്. കോർപ്പറേഷൻ പിടിക്കുമെന്ന യു ഡി എഫിന്റെ അവകാശവാദം ഇന്ന് രാത്രിയോടെ മാറുമല്ലോ.

## Article Content

**കോഴിക്കോട് : **തദ്ദേശ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാൻ ഒരു രാത്രി മാത്രം ബാക്കി നിൽക്കെ വിജയപ്രതീക്ഷയുമായി എൽ ഡി എഫ്. കോഴിക്കോട് ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടുമെന്ന് സിപിഐഎം കോ‍ഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് വ്യക്തമാക്കി. നല്ല പോളിങ് നടന്നിട്ടുണ്ട്. കോർപ്പറേഷൻ പിടിക്കുമെന്ന യു ഡി എഫിന്റെ അവകാശവാദം ഇന്ന് രാത്രിയോടെ മാറുമല്ലോ.

നാളെയും മാധ്യമങ്ങളെ കാണാൻ ഇവിടെ ഞാനുണ്ടാകും. ഇടതുമുന്നണിയുടെ സീറ്റുകൾ നിലനിർത്തും, കുറച്ചധികം സീറ്റുകൾ നേടും. രണ്ട് മുനിസിപ്പാലിറ്റികൾ കൂടി എൽ ഡി എഫ് പിടിച്ചെടുക്കും. എല്ലാ മുനിസിപ്പാലിറ്റിയും ജയിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ എന്നും എം മെഹബൂബ് പറഞ്ഞു.

അതേസമയം, കോഴിക്കോട് ജില്ലയിൽ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബി ജെ പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡണ്ട് കെ പി പ്രകാശ് ബാബു. കോർപ്പറേഷനിൽ 30 സീറ്റ് ബിജെപി പിടിക്കും. അടിയൊഴുക്ക് ഉണ്ടായില്ലെങ്കിൽ അത് സാധ്യമാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7 വാർഡ് ജയിക്കാൻ കഴിഞ്ഞു, 22 ഇടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 40 സീറ്റ് വരെ കിട്ടാനും സാധ്യതയുണ്ട്. ബിജെപി ജയിക്കുന്ന ഇടങ്ങളിൽ ഇടത്- വലത് മുന്നണികൾ തമ്മിൽ നീക്കുപോക്കുണ്ട്.

ബിജെപിയെ തോൽപ്പിക്കാൻ ഇരുകൂട്ടരും കൈകോർത്തു. അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. പോളിങ്ങിലെ കുറവ് തിരിച്ചെടിയാകില്ല. ബിജെപി വലിയ ആത്മവിശ്വാസത്തിലാണെന്നും കെ പി പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330739/local-body-elections-verdict-kozhikode-corporation-district-secretary-m-mehboob)