---
title: "'തൊലിക്കട്ടി അപാരം...'; രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവന്നപ്പോൾ കാണ്ടാമൃ​ഗത്തിന്റെ ചിത്രം പങ്കുവെച്ച് അജയ് തറയിൽ "
english_title: "rahul mamkootathil, Congress leader Ajay Tharayil Facebook post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330670/rahul-mamkootathil-congress-leader-ajay-tharayil-facebook-post"
published_at: "2025-12-12T10:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693b9f3572540_facebook.jpg"
keywords: []
---

# 'തൊലിക്കട്ടി അപാരം...'; രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവന്നപ്പോൾ കാണ്ടാമൃ​ഗത്തിന്റെ ചിത്രം പങ്കുവെച്ച് അജയ് തറയിൽ 

> **Lead Summary:** **പാലക്കാട് : **പതിനഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെയാണ് പാലക്കാട് വോട്ട് ചെയ്യാനായി എത്തിയത്. ഇതിന് പിന്നാലെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.

## Article Content

**പാലക്കാട് : **പതിനഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെയാണ് പാലക്കാട് വോട്ട് ചെയ്യാനായി എത്തിയത്. ഇതിന് പിന്നാലെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.

കാണ്ടാമൃ​ഗത്തിന്റെ ചിത്രവും ‘തൊലിക്കട്ടി അപാരം’ എന്ന ക്യാപ്ഷനും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചായിരുന്നു മുതിർന്ന കോൺ​ഗ്രസ് നേതാവ് അജയ് തറയിലിന്റെ പ്രതികരണം. എന്നാൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ മാങ്കൂട്ടത്തിലിന്റെ നിയന്ത്രണത്തിലുള്ള പിആർ സംഘം അജയ് തറയിലിനെതിരെ സൈബർ ആക്രമണവും തുടങ്ങിയിട്ടുണ്ട്.

നിരവധി പരാതികൾ എംഎൽഎയ്ക്ക് നേരെ ഉയ‌ർന്നപ്പോൾ തന്നെ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽനിന്ന് പുറത്താക്കണമെന്ന് അജയ് ആവശ്യപ്പെട്ടിരുന്നു. അന്നും ഇതേ സൈബർ ആക്രമണമാണ് അദ്ദേഹം നേരിടേണ്ടി വന്നത്.

അതേസമയം പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ് വന്നിട്ടുണ്ട്. ഈ മാസം 25 നകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പോട് കൂടി ആയിരുന്നു രാഹുൽ പാലക്കാട് ഫ്ലാറ്റ് എടുത്ത് താമസിക്കാൻ ആരംഭിച്ചത്. ഇന്നലെ വോട്ട് ചെയ്യാനായി എത്തിയ രാഹുലിന് സംരക്ഷണമൊരുക്കിയത് കോൺ‌​ഗ്രസ് പ്രവർത്തകർ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330670/rahul-mamkootathil-congress-leader-ajay-tharayil-facebook-post)