---
title: "കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന്​ തിരിതെളിയും"
english_title: "Kochi Muziris Biennale"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330661/kochi-muziris-biennale"
published_at: "2025-12-12T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693b893610235_kochi.jpg"
keywords: []
---

# കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന്​ തിരിതെളിയും

> **Lead Summary:** **കൊ​ച്ചി: **ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലിയ സ​മ​കാ​ലി​ക ക​ലാ​മേ​ള​യാ​യ കൊ​ച്ചി-​മു​സ്​​രി​സ് ബി​നാ​ലെ​യു​ടെ ആ​റാം ല​ക്ക​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് 5.30ന് ​ഫോ​ർ​ട്ട്കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

## Article Content

**കൊ​ച്ചി: **ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലിയ സ​മ​കാ​ലി​ക ക​ലാ​മേ​ള​യാ​യ കൊ​ച്ചി-​മു​സ്​​രി​സ് ബി​നാ​ലെ​യു​ടെ ആ​റാം ല​ക്ക​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് 5.30ന് ​ഫോ​ർ​ട്ട്കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

നി​ഖി​ൽ ചോ​പ്ര​യും എ​ച്ച്.​എ​ച്ച് ആ​ർ​ട്ട് സ്‌​പേ​സ​സും ചേ​ര്‍ന്ന് ക്യു​റേ​റ്റ് ചെ​യ്യു​ന്ന രാ​ജ്യാ​ന്ത​ര പ്ര​ദ​ർ​ശ​ന​ത്തി​ൽ 25ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ 66 ആ​ർ​ട്ടി​സ്റ്റ് പ്രോ​ജ​ക്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍ (കെ.​ബി.​എ​ഫ്) ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ര്‍ച്ച് 31നാ​ണ്​ പ്ര​ദ​ർ​ശ​നം സ​മാ​പി​ക്കു​ക. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ൽ മാ​ർ​ഗി​ര​ഹി​ത കൃ​ഷ്ണ​ദാ​സി​ന്റെ താ​യ​മ്പ​ക​യോ​ടെ ബി​നാ​ലെ പ​താ​ക ഉ​യ​ർ​ത്തും. മോ​ണി​ക്ക ഡി ​മി​റാ​ൻ​ഡ, സ​റീ​ന മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ അ​വ​ത​ര​ണ​ങ്ങ​ളും ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330661/kochi-muziris-biennale)