---
title: "സന്തോഷ വാര്‍ത്ത; ക്രിസ്മസ്-പുതുവത്സര അവധിക്ക് ട്രെയിന്‍ കിട്ടിയില്ലേ...? ഇതാ നിങ്ങള്‍ക്കായി 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി "
english_title: "10 special trains, Christmas-New Year holidays, Union Railway Ministry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330659/10-special-trains-christmas-new-year-holidays-union-railway-ministry"
published_at: "2025-12-12T08:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693b886d9b809_train.jpg"
keywords: []
---

# സന്തോഷ വാര്‍ത്ത; ക്രിസ്മസ്-പുതുവത്സര അവധിക്ക് ട്രെയിന്‍ കിട്ടിയില്ലേ...? ഇതാ നിങ്ങള്‍ക്കായി 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

> **Lead Summary:** തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. ഈ ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു.

## Article Content

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. ഈ ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു.

മുംബൈ, ഡല്‍ഹി, ഹുബ്ബള്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ സ്റ്റേഷനിലേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.

മുംബൈയിലെ ലോക്മാന്യ തിലകില്‍ നിന്നും തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും നാല് സര്‍വീസുകള്‍ വീതമാണ് ഉള്ളത്. 

നിസാമുദ്ദീന്‍-തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും അഞ്ച് സര്‍വീസുകള്‍ വീതമാണ് ഉണ്ടാകും. വഡോദരയില്‍ നിന്ന് എറണാകുളം സൗത്തിലേക്കും തിരിച്ചും എട്ട് സര്‍വീസുകള്‍ വീതമാണുള്ളത്.

ഹുബ്ബള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും, ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കും കൊല്ലത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും ഓരോ സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്.

ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായവര്‍ക്ക് ഒരു പരിധി വരെ ഈ സര്‍വീസുകള്‍ ആശ്വാസമാകും. അവധിക്കാലങ്ങളില്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ടിക്കറ്റ് വര്‍ധനയില്‍ നിന്നും ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330659/10-special-trains-christmas-new-year-holidays-union-railway-ministry)