---
title: "നിർത്തിയിട്ട തടിലോറിയിലേക്ക് കാർ ഇടിച്ചു കയറി; മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം, രണ്ട് മലയാളി വിദ്യാർഥികൾക്കു ഗുരുതര പരിക്ക് "
english_title: "Medical student dies after car crashes into timber lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330654/medical-student-dies-after-car-crashes-into-timber-lorry"
published_at: "2025-12-12T08:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693b8070c568a_car.jpg"
keywords: []
---

# നിർത്തിയിട്ട തടിലോറിയിലേക്ക് കാർ ഇടിച്ചു കയറി; മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം, രണ്ട് മലയാളി വിദ്യാർഥികൾക്കു ഗുരുതര പരിക്ക് 

> **Lead Summary:** ചെന്നൈ : തിരുപ്പോരൂരിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടിലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്കു ദാരുണാന്ത്യം. രണ്ട് മലയാളി വിദ്യാർഥികൾക്കു ഗുരുതര പരിക്കേറ്റു. നാലാം വർഷ വിദ്യാർഥിനിയും വെല്ലൂർ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ യാണു മരിച്ചത്.

## Article Content

ചെന്നൈ : തിരുപ്പോരൂരിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടിലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്കു ദാരുണാന്ത്യം. രണ്ട് മലയാളി വിദ്യാർഥികൾക്കു ഗുരുതര പരിക്കേറ്റു. നാലാം വർഷ വിദ്യാർഥിനിയും വെല്ലൂർ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ യാണു മരിച്ചത്.

മലയാളികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവരെ ഗുരുതര പരുക്കുകളോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 വിദ്യാർഥികൾ 2 കാറുകളിൽ മഹാബലിപുരത്ത് പോയി തിരിച്ചുവരുന്നതിനിടെ പുലർ‌ച്ചെ മൂന്നിനാണ് അപകടം.

മിസ്ബ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ക്രോംപേട്ട് ബാലാജി മെഡിക്കൽ കോളജ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണമായി തകർന്നു. ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330654/medical-student-dies-after-car-crashes-into-timber-lorry)