---
title: "'എന്നെ സ്ഥാനാർഥിയാക്കി എല്ലാവരും മുങ്ങി'; തൃത്താലയിൽ നിൽപ്പ് സമരവുമായി ബിജെപി സ്ഥാനാർഥി"
english_title: "Everyone drowned by making me their candidate BJP candidate launches protest in Thrithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330612/everyone-drowned-by-making-me-their-candidate-bjp-candidate-launches-protest-in-thrithala"
published_at: "2025-12-11T18:16:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693abd2aeb1a8_nda_candidate.jpg"
keywords: []
---

# 'എന്നെ സ്ഥാനാർഥിയാക്കി എല്ലാവരും മുങ്ങി'; തൃത്താലയിൽ നിൽപ്പ് സമരവുമായി ബിജെപി സ്ഥാനാർഥി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** )** സ്ഥാനാർഥിയാക്കി പ്രവർത്തകർ മുങ്ങിയതിൽ പ്രതിഷേധവുമായി ബിജെപി സ്ഥാനാർഥി. തൃത്താല 14-ാം വാർഡ് ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണനാണ് പരസ്യപ്രതിഷേധവുമായി രംഗത്ത് എത്തിയത്. സ്വന്തം പോസ്റ്റർ പതിച്ച മതിലിന് മുന്നിൽ പോസ്റ്റർ പിടിച്ച് നിന്നാണ് പ്രതിഷേധിച്ചത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** )** സ്ഥാനാർഥിയാക്കി പ്രവർത്തകർ മുങ്ങിയതിൽ പ്രതിഷേധവുമായി ബിജെപി സ്ഥാനാർഥി. തൃത്താല 14-ാം വാർഡ് ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണനാണ് പരസ്യപ്രതിഷേധവുമായി രംഗത്ത് എത്തിയത്. സ്വന്തം പോസ്റ്റർ പതിച്ച മതിലിന് മുന്നിൽ പോസ്റ്റർ പിടിച്ച് നിന്നാണ് പ്രതിഷേധിച്ചത്.

ഒന്നാം ഘട്ടതെരഞ്ഞെടുപ്പിലും സമാനമായ പ്രതിഷേധം ബിജെപി സ്ഥാനാർഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായി. സ്ഥാനാർഥിയാക്കിയശേഷം സ്വന്തം പാർട്ടിക്കാർ തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ബിജെപി സ്ഥാനാർഥി ജനജമ്മ ഡി ദാമോദരനാണ് ബിജെപിക്കെതിരെ പ്രതിഷേധവുമായി പോളിങ് ബൂത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330612/everyone-drowned-by-making-me-their-candidate-bjp-candidate-launches-protest-in-thrithala)