---
title: "ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും.... ബൊക്കെ നൽകി സ്വീകരിച്ച് കോൺ​ഗ്രസ് പ്രവർത്തകർ; പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ"
english_title: "rahul mamkootathil reached palakkad and casts vote response"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330609/rahul-mamkootathil-reached-palakkad-and-casts-vote-response"
published_at: "2025-12-11T17:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ab5573c96c_rahul.jpg"
keywords: []
---

# ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും.... ബൊക്കെ നൽകി സ്വീകരിച്ച് കോൺ​ഗ്രസ് പ്രവർത്തകർ; പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തിയ വോട്ട് രേഖപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതിൽ തർക്കമില്ലെന്നും പ്രതികരിച്ചു. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ പറഞ്ഞു. ബൊക്കെ നൽകിയാണ് കോൺ​ഗ്രസ് പ്രവർത്തകർ രാ​ഹുലിനെ സ്വീകരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് എംഎൽഎ ഓഫീസിലേക്കാണ് രാഹുലെത്തിയത്. വിശദമായ പ്രതികരണത്തിന് തയ്യാറായില്ല.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തിയ വോട്ട് രേഖപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതിൽ തർക്കമില്ലെന്നും പ്രതികരിച്ചു. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ പറഞ്ഞു. ബൊക്കെ നൽകിയാണ് കോൺ​ഗ്രസ് പ്രവർത്തകർ രാ​ഹുലിനെ സ്വീകരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് എംഎൽഎ ഓഫീസിലേക്കാണ് രാഹുലെത്തിയത്. വിശദമായ പ്രതികരണത്തിന് തയ്യാറായില്ല.

അതേസമയം, രാഹുലിനെതിരെ വലിയ പ്രതിഷേധം പോളിങ് ബൂത്തിന് പുറത്തുണ്ടായി. വോട്ട് ചെയ്യാൻ എത്തിയ രാഹുലിന് നേരിടേണ്ടി വന്നത് യുവജന സംഘടനകളുടെ കനത്ത പ്രതിഷേധമാണ്. കാലൻ കോഴിയെ പാലക്കാടിന് വേണ്ടെന്ന പോസ്റ്റർ രാഹുലിൻ്റെ കാറിൽ പതിച്ചു. കൂവി വിളിച്ചും പോസ്റ്ററുകളേന്തിയുമാണ് നിരവധി പേർ പോളിങ് ബൂത്തിന് പുറത്ത് പ്രതിഷേധിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. പരാതിക്ക് പിന്നില്‍ സമ്മര്‍ദമുണ്ടെന്ന വാദം തള്ളാനാവില്ലെന്നും രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി പരാമര്‍ശിച്ചു.

ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്നും നിര്‍ദേശമുണ്ടായിരുന്നു. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പരാതി നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതും കോടതി നിരീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330609/rahul-mamkootathil-reached-palakkad-and-casts-vote-response)