---
title: "കോഴിക്കോട് മുക്കത്ത് പാർക്കിങിൽ നിർത്തിയിട്ട നാനോ കാറിന് തീപിടിച്ചു"
english_title: "A Nano car parked in Mukkam Kozhikode caught fire."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330600/a-nano-car-parked-in-mukkam-kozhikode-caught-fire"
published_at: "2025-12-11T16:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693aa01b96f59_car_fire.jpg"
keywords: []
---

# കോഴിക്കോട് മുക്കത്ത് പാർക്കിങിൽ നിർത്തിയിട്ട നാനോ കാറിന് തീപിടിച്ചു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **പാർക്കിങിൽ നിർത്തിയിട്ടിരുന്ന ടാറ്റാ നാനോ കാറിന് തീപിടിച്ചു. കോഴിക്കോട് മുക്കത്ത് കെഎംസിടി മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും അ​ഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ആളപായമില്ല. വ്യാഴം ഉച്ചയോടെയാണ് സംഭവം. തീകത്തുന്നത് ആശുപത്രി ജീവനക്കാരാണ് ആദ്യംകണ്ടത്. ഉടൻതന്നെ അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാനോ കാറിന് സമീപത്തുണ്ടായിരുന്ന സ്വിഫ്റ്റ് കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **പാർക്കിങിൽ നിർത്തിയിട്ടിരുന്ന ടാറ്റാ നാനോ കാറിന് തീപിടിച്ചു. കോഴിക്കോട് മുക്കത്ത് കെഎംസിടി മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും അ​ഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ആളപായമില്ല. വ്യാഴം ഉച്ചയോടെയാണ് സംഭവം. തീകത്തുന്നത് ആശുപത്രി ജീവനക്കാരാണ് ആദ്യംകണ്ടത്. ഉടൻതന്നെ അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാനോ കാറിന് സമീപത്തുണ്ടായിരുന്ന സ്വിഫ്റ്റ് കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330600/a-nano-car-parked-in-mukkam-kozhikode-caught-fire)