---
title: "ബിരുദവിദ്യാർഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Graduate student found dead in pond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330587/graduate-student-found-dead-in-pond"
published_at: "2025-12-11T15:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a930e912c8_found_dead.jpg"
keywords: []
---

# ബിരുദവിദ്യാർഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **ചെറുതുരുത്തി: ( **[www.truevisionnews.com]** )** ബിരുദവിദ്യാർഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുതുരുത്തി പന്നിയടി പൊട്ടിക്കുണ്ടിൽ വീട്ടിൽ പരേതനായ മുഹമ്മദ് അക്കാന്റെയും നഫീസയുടെയും മകൾ റുഫൈദയെയാണ് നെടുമ്പുര ശിവക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**ചെറുതുരുത്തി: ( **[www.truevisionnews.com]** )** ബിരുദവിദ്യാർഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുതുരുത്തി പന്നിയടി പൊട്ടിക്കുണ്ടിൽ വീട്ടിൽ പരേതനായ മുഹമ്മദ് അക്കാന്റെയും നഫീസയുടെയും മകൾ റുഫൈദയെയാണ് നെടുമ്പുര ശിവക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അങ്കണവാടിയിൽ ഹെൽപ്പറായി ജോലിചെയ്യുന്ന മാതാവ് നഫീസയോടൊപ്പം പെൺകുട്ടി അങ്കണവാടിയിൽ എത്തിയിരുന്നു. തുടർന്നു പേന വാങ്ങാൻ കടയിൽ പോയി. തിരികെ വരാത്തതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുന്നംകുളം എസിപി സി.എം. സന്തോഷ്, ചെറുതുരുത്തി സിഐ വിനു, എസ്ഐ എ.ആർ. നിഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടിയെടുത്തു. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റേ്മാർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ ഏക സഹോദരൻ: മുഹമ്മദ് റാഫി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330587/graduate-student-found-dead-in-pond)