---
title: "ഉച്ചചൂടിലും തളരാതെ വോട്ടിങ്; രണ്ടാം ഘട്ടവോട്ടെടുപ്പില്‍ ഏഴുജില്ലകളിൽ 50 ശതമാനം കടന്ന് പോളിങ്"
english_title: "Second phase of voting, voting, polling crosses 50 percent in seven districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330578/second-phase-of-voting-voting-polling-crosses-50-percent-in-seven-districts"
published_at: "2025-12-11T14:48:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a8ca9d380c_voting.jpg"
keywords: []
---

# ഉച്ചചൂടിലും തളരാതെ വോട്ടിങ്; രണ്ടാം ഘട്ടവോട്ടെടുപ്പില്‍ ഏഴുജില്ലകളിൽ 50 ശതമാനം കടന്ന് പോളിങ്

> **Lead Summary:** **കോഴിക്കോട്: **തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവോട്ടെടുപ്പില്‍ പോളിങ് ശതമാനം 50 ശതമാനം കടന്നു. ഉച്ചയ്ക്ക് രണ്ടരവരെയുള്ള കണക്കനുസരിച്ച് 56.72 ശതമാനമാണ് പോളിങ്.

## Article Content

**കോഴിക്കോട്: **തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവോട്ടെടുപ്പില്‍ പോളിങ് ശതമാനം 50 ശതമാനം കടന്നു. ഉച്ചയ്ക്ക് രണ്ടരവരെയുള്ള കണക്കനുസരിച്ച് 56.72 ശതമാനമാണ് പോളിങ്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ശബരിമലയും രാഹുല്‍ മാങ്കൂട്ടവും മൂന്ന് മുന്നണികളും ചര്‍ച്ചയാക്കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മൂര്‍ച്ചയേറിയ പ്രസ്താവനകളുമായി തിരഞ്ഞെടുപ്പ് ദിനത്തില്‍ നേര്‍ക്കുനേരെത്തി.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോര്‍പ്പറേഷന്‍ - 3)12391 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് - 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് - 182, മുനിസിപ്പാലിറ്റി വാര്‍ഡ് - 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് - 188) വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ - 7246269, സ്ത്രീകള്‍ - 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ - 161). 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. വോട്ടിങ് മെഷീന്‍ പണിമുടക്കിയതിനാല്‍ പലയിടത്തും വോട്ടെടുപ്പ് വൈകിയിട്ടുണ്ട്. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330578/second-phase-of-voting-voting-polling-crosses-50-percent-in-seven-districts)