---
title: "പ്രണയത്തിൽ വെറിപൂണ്ട്....! ഭീഷണികള്‍ അവഗണിച്ച് ബന്ധം തുടർന്നു; ഇരുപതുകാരനെ കാമുകിയുടെ കുടുംബം ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിക്കൊന്നു"
english_title: "telangana 20 year old man beaten to death by girlfriend's family with a cricket bat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330555/telangana-20-year-old-man-beaten-to-death-by-girlfriends-family-with-a-cricket-bat"
published_at: "2025-12-11T12:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a6b8dde584_crime.jpg"
keywords: []
---

# പ്രണയത്തിൽ വെറിപൂണ്ട്....! ഭീഷണികള്‍ അവഗണിച്ച് ബന്ധം തുടർന്നു; ഇരുപതുകാരനെ കാമുകിയുടെ കുടുംബം ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിക്കൊന്നു

> **Lead Summary:** **( **[www.truevisionnews.com]** ) **തെലങ്കാനയില്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്‌സ് എന്‍ജിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എന്‍ജിനീയറിങ് രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ ജ്യോതി ശ്രാവൺ സായിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിച്ചുണ്ട്.

## Article Content

**( **[www.truevisionnews.com]** ) **തെലങ്കാനയില്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്‌സ് എന്‍ജിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എന്‍ജിനീയറിങ് രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ ജ്യോതി ശ്രാവൺ സായിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിച്ചുണ്ട്.

പൊലീസ് പറയുന്നത് പ്രകാരം, ബീരാംഗുഡയിലെ ഇസുകബാവിയിൽ താമസിക്കുന്ന 19 കാരിയായ ശ്രീജയുമായി ശ്രാവൺ പ്രണയത്തിലായിരുന്നു. എന്നാല്‍ ശ്രീജയുടെ കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നു. മുമ്പ് പലതവണ ഇവര്‍ ശ്രാവണെ താക്കീത് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംഭവ ദിവസം ശ്രീജയുടെ മാതാപിതാക്കൾ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ശ്രാവണ്‍ എത്തിയ ഉടനേ ശ്രീജയുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ ആക്രമിക്കുകയും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയുമായിരുന്നു.

കുക്കാട്ട്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ശ്രാവണ്‍ മരിച്ചത്. ശ്രാവണിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിനും വാരിയെല്ലുകൾക്കും ഒടിവുകളുണ്ടായിരുന്നു.സംഭവത്തില്‍ അമീൻപൂർ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റും കണ്ടെടുത്തു. ശ്രാവണിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നുള്ള ഭീഷണികള്‍ അവഗണിച്ച് ബന്ധം തുടര്‍ന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നോയെന്നും മറ്റ് കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. കുത്തുബുള്ളാപൂരിലെ ഒരു വാടക മുറിയിലായിരുന്നു ശ്രാവണിന്‍റെ താമസം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330555/telangana-20-year-old-man-beaten-to-death-by-girlfriends-family-with-a-cricket-bat)